കൊട്ടിയൂർ : കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രത്യകം ഒരുക്കിയ വേദിയിലായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞ. പഞ്ചായത്ത് സെക്രട്ടറി രജി പി മാത്യു ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് വരണാധികാരി വി കെ രാധാകൃഷ്ണൻ വെങ്ങലോടി വാർഡ് മെമ്പർ റോയി നമ്പുടാകത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് റോയ് നമ്പുടാകമാണ് മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
Members of Kottiyoor Grama Panchayat took oath and assumed office






































