ഇന്ന്‌ ക്രിസ്മസ്: മണ്ണിലും മനസിലും വിശ്വാസത്തിന്റെ നക്ഷത്രവെളിച്ചം തൂകി മറ്റൊരു ക്രിസ്മസ് കൂടി.

ഇന്ന്‌ ക്രിസ്മസ്: മണ്ണിലും മനസിലും വിശ്വാസത്തിന്റെ നക്ഷത്രവെളിച്ചം തൂകി മറ്റൊരു ക്രിസ്മസ് കൂടി.
Dec 25, 2025 07:10 AM | By sukanya

 മണ്ണിലും മനസിലും വിശ്വാസത്തിന്റെ നക്ഷത്രവെളിച്ചം നിറച്ച് മറ്റൊരു ക്രിസ്മസ് കൂടി. തിരുപ്പിറവിയുടെ സന്ദേശമുൾക്കൊണ്ട് ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുകയാണ്. ശൈത്യത്തിന്റെ കാഠിന്യത്തിലും സ്‌നേഹത്തിന്റെ ചൂടു പകരുന്നു ഈ ഉത്സവം.

തിരുപ്പിറവി നേരത്ത് ആകാശത്ത് വിരിഞ്ഞ ആ വലിയ നക്ഷത്രം വെറുമൊരു അടയാളമായിരുന്നില്ല. അത് പ്രത്യാശയുടെ കിരണമായിരുന്നു. ശാന്തിയുടേയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ വരവേറ്റിരിക്കുകയാണ് നാടും നഗരവും. വീട്ടുമുറ്റത്ത് പുൽക്കൂടൊരുക്കിയും വർണവിളക്കുകൾ കത്തിച്ചും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളുമൊക്കെയായി ഇത്തവണയും ക്രിസ്മസ് ആഘോഷം ദിവസങ്ങൾക്ക് മുന്നേ തുടങ്ങി.

സമ്മാനങ്ങൾ നൽകിയും കേക്ക് മുറിച്ചും കരോൾ സംഗീതത്തിൻറെ അകമ്പടിയുമായി സാന്താക്ലോസ് എത്തുന്നതുമെല്ലാം ക്രിസ്മസ് ദിവസത്തിന് മാറ്റ് കൂട്ടുന്നു. ആശംസാ സന്ദേശങ്ങളടങ്ങിയ കാർഡുകളും കൈമാറി, ബന്ധങ്ങൾ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ക്രിസ്മസ് പരസ്പരം കൈമാറുന്ന കേക്കിന്റെ മധുരവും സമ്മാനപ്പൊതികളും കേവലം ചടങ്ങുകളല്ല, മറിച്ച് ഹൃദയങ്ങൾ തമ്മിലുള്ള പാലങ്ങളാണ്.

സ്വർണസിംഹാസനങ്ങൾ വെടിഞ്ഞ് ഒരു പുൽക്കൂട്ടിൽ പിറവി കൊണ്ട ദൈവപുത്രൻ നമുക്ക് നൽകുന്ന പാഠം വിനയത്തിന്റേതാണ്. വൈക്കോലുകൊണ്ടൊരുക്കിയ മെത്തയിൽ ഉറങ്ങുന്ന ഉണ്ണിയേശു, എളിയവരുടെ കൂടെ നിലകൊള്ളാൻ നമ്മെ ഓരോരുത്തരേയും ഓർമ്മിപ്പിക്കുന്നു.

Xmas

Next TV

Related Stories
മലപ്പുറത്ത് ഫർണിച്ചർ നിർമാണ യൂണിറ്റിന് തീപിടിച്ചു

Dec 25, 2025 08:14 AM

മലപ്പുറത്ത് ഫർണിച്ചർ നിർമാണ യൂണിറ്റിന് തീപിടിച്ചു

മലപ്പുറത്ത് ഫർണിച്ചർ നിർമാണ യൂണിറ്റിന്...

Read More >>
റെയില്‍വേ ഗേറ്റ് അടച്ചിടും

Dec 25, 2025 07:22 AM

റെയില്‍വേ ഗേറ്റ് അടച്ചിടും

റെയില്‍വേ ഗേറ്റ്...

Read More >>
‘ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അതിക്രമങ്ങൾ ഉണ്ടാകുന്നു; എല്ലാ ആക്രമണത്തിന് പിന്നിലും സംഘപരിവാർ’; മുഖ്യമന്ത്രി

Dec 24, 2025 05:36 PM

‘ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അതിക്രമങ്ങൾ ഉണ്ടാകുന്നു; എല്ലാ ആക്രമണത്തിന് പിന്നിലും സംഘപരിവാർ’; മുഖ്യമന്ത്രി

‘ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അതിക്രമങ്ങൾ ഉണ്ടാകുന്നു; എല്ലാ ആക്രമണത്തിന് പിന്നിലും സംഘപരിവാർ’;...

Read More >>
എട്ട് മാസം ഗർഭിണിയായ യുവതിയോട് പങ്കാളിയുടെ ക്രൂരത; ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു

Dec 24, 2025 04:58 PM

എട്ട് മാസം ഗർഭിണിയായ യുവതിയോട് പങ്കാളിയുടെ ക്രൂരത; ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു

എട്ട് മാസം ഗർഭിണിയായ യുവതിയോട് പങ്കാളിയുടെ ക്രൂരത; ഇസ്തിരിപ്പെട്ടി ഉപയോഗിച്ച്...

Read More >>
'കേസുമായി ബന്ധമില്ല, ശിക്ഷ റദ്ദാക്കണം'; നടിയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

Dec 24, 2025 04:02 PM

'കേസുമായി ബന്ധമില്ല, ശിക്ഷ റദ്ദാക്കണം'; നടിയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

'കേസുമായി ബന്ധമില്ല, ശിക്ഷ റദ്ദാക്കണം'; നടിയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതി മാർട്ടിൻ...

Read More >>
എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പരാതികളും ആക്ഷേപങ്ങളും ജനുവരി 22 വരെ അറിയിക്കാം

Dec 24, 2025 03:51 PM

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പരാതികളും ആക്ഷേപങ്ങളും ജനുവരി 22 വരെ അറിയിക്കാം

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പരാതികളും ആക്ഷേപങ്ങളും ജനുവരി 22 വരെ...

Read More >>
Top Stories