ഫിറ്റായാൽ' അടുത്ത പെ​​ഗ്ഗിൽ അളവ് കുറയും, മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്; കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ

ഫിറ്റായാൽ' അടുത്ത പെ​​ഗ്ഗിൽ അളവ് കുറയും, മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്; കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ
Dec 30, 2025 04:40 AM | By sukanya

കണ്ണൂർ: കണ്ണൂരിൽ ബാറിൽ മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്. ഉപയോഗിക്കുന്നത് 60 മില്ലിക്ക് പകരം 48 മില്ലിയുടെ അളവ് പാത്രം. കണ്ണൂര്‍ പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25000 രൂപ പിഴയിട്ടു. ഫിറ്റായിക്കഴിഞ്ഞാൽ പിന്നീട് നൽകുന്ന പെഗ്ഗുകളിലാണ് വ്യത്യാസം കണ്ടെത്തിയിരിക്കുന്നത്. പഴയങ്ങാടി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂര്‍ ഭാഗങ്ങളിലുള്ള ബാറുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.

ബാറിലെത്തി മദ്യപിക്കുന്നവര്‍‌ക്ക് ആദ്യത്തെ രണ്ട് പെഗ്ഗ് നൽകുന്നത് അളവ് കൃത്യമായിട്ടാണ്. അതിന് ശേഷം ഉപഭോക്താവ് അൽപം ഫിറ്റായി എന്ന് തോന്നിയാൽ 60 മില്ലിയുടെ പാത്രം മാറ്റിയിട്ട്, 48 മില്ലിയുടെ ഇവര്‍ തന്നെ തയ്യാറാക്കിയ മറ്റൊരു അളവ് പാത്രത്തിലാണ് മദ്യം അളന്നു കൊടുക്കുന്നത്. 30 മില്ലിക്ക് പകരം 24 മില്ലിയേ പിന്നീട് ലഭിക്കൂ.

ഫിറ്റായി നിൽക്കുന്ന ആളെ സംബന്ധിച്ചിടത്തോളം അളവ് കൃത്യമായി മനസിലാക്കണമെന്നില്ല. ഇങ്ങനെ ഉപയോഗിക്കുന്ന പാത്രം ഉള്‍പ്പെടെയാണ് വിജിലൻസ് വിഭാഗം കണ്ടെത്തി ലീഗൽ മെട്രോളജിയെ വിവരമറിയിച്ചു. പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25000 രൂപ പിഴയിടുകയും ചെയ്തു.



Kannur

Next TV

Related Stories
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍

Dec 30, 2025 05:32 AM

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്...

Read More >>
ഗതാഗത നിയന്ത്രണം

Dec 30, 2025 05:26 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
അപേക്ഷ ക്ഷണിച്ചു

Dec 30, 2025 05:22 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു...

Read More >>
മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് വൻ മോഷണം

Dec 29, 2025 05:01 PM

മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് വൻ മോഷണം

മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് വൻ...

Read More >>
റബർ വിലസ്ഥിരത ഫണ്ട് 250 രൂപയാക്കി വർധിപ്പിക്കണമെന്ന് അടക്കാത്തോട് വിജയ റബർ കർഷക സംഘം

Dec 29, 2025 04:49 PM

റബർ വിലസ്ഥിരത ഫണ്ട് 250 രൂപയാക്കി വർധിപ്പിക്കണമെന്ന് അടക്കാത്തോട് വിജയ റബർ കർഷക സംഘം

റബർ വിലസ്ഥിരത ഫണ്ട് 250 രൂപയാക്കി വർധിപ്പിക്കണമെന്ന് അടക്കാത്തോട് വിജയ റബർ കർഷക...

Read More >>
ചെരുപ്പ് മാറിയിട്ടു, കോഴിക്കോട് ആദിവാസി വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം, മർദനമേറ്റത് ഏഴാം ക്ലാസുകാരന്

Dec 29, 2025 03:44 PM

ചെരുപ്പ് മാറിയിട്ടു, കോഴിക്കോട് ആദിവാസി വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം, മർദനമേറ്റത് ഏഴാം ക്ലാസുകാരന്

ചെരുപ്പ് മാറിയിട്ടു, കോഴിക്കോട് ആദിവാസി വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം, മർദനമേറ്റത് ഏഴാം...

Read More >>
Top Stories










News Roundup