കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു

കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു
Dec 30, 2025 10:23 AM | By sukanya

കണ്ണൂർ : കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2024 വര്‍ഷത്തെ അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ളവയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. അക്കാദമിയുടെ www.keralafolklore.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിശ്ചിത മാതൃകയിലാണ് നാമനിര്‍ദേശം നല്‍കേണ്ടത്. കലാരംഗത്തെ പരിചയം തെളിയിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപന അധികാരിയുടെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം. ഒരു ജനപ്രതിനിധി, കലാകാരന്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനം, അനുഷ്ഠാന കലയാണെങ്കില്‍ ബന്ധപ്പെട്ട ആരാധനാലയം എന്നിവരില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും നാമനിര്‍ദേശത്തോടൊപ്പം സമര്‍പ്പിക്കണം. ഒരാളുടെ പേര് മറ്റേതെങ്കിലും വ്യക്തിയോ, കലാസംഘടനയോ അവാര്‍ഡിന് നിര്‍ദേശിക്കുകയാണെങ്കില്‍ കലാകാരന്റെ സമ്മതപത്രവും ഹാജരാക്കണം. കലാകാരനെ സംബന്ധിച്ച പരമാവധി വിവരങ്ങള്‍ നാമ നിര്‍ദേശത്തോടൊപ്പം ഉണ്ടാകണം. രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, ആധാര്‍ കാര്‍ഡിന്റെ കോപ്പി, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. അക്കാദമിയുടെ ഏതെങ്കിലും പുരസ്‌കാരം ലഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം മാത്രമേ മറ്റൊരു പുരസ്‌ക്കാരത്തിന് പരിഗണിക്കുകയുള്ളൂ.

ഫെല്ലോഷിപ്പിനായി 65 വയസ് പൂര്‍ത്തിയായവരും നാടന്‍ കലാരംഗത്ത് മൂന്ന് വര്‍ഷത്തിലധികമായി ആചാര്യസ്ഥാനം അലങ്കരിക്കുന്നവരും മുന്‍വര്‍ഷങ്ങളില്‍ അക്കാദമിയുടെ ഏതെങ്കിലും അവാര്‍ഡിന് അര്‍ഹരായവരുമായ കലാകാരന്‍മാര്‍ക്ക് നാമനിര്‍ദേശം നല്‍കാം. അവാര്‍ഡിനായി നാടന്‍ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച 20 വര്‍ഷത്തെ കലാപ്രാവീണ്യമുള്ള 40 മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

Kannur

Next TV

Related Stories
പഴയ പാലം ചെറിയ വാഹനങ്ങൾക്കായി തുറന്നുകൊടുത്തു

Dec 30, 2025 12:35 PM

പഴയ പാലം ചെറിയ വാഹനങ്ങൾക്കായി തുറന്നുകൊടുത്തു

പഴയ പാലം ചെറിയ വാഹനങ്ങൾക്കായി...

Read More >>
ബേക്കലിൽ വേടൻ്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരുക്ക്

Dec 30, 2025 11:15 AM

ബേക്കലിൽ വേടൻ്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരുക്ക്

ബേക്കലിൽ വേടൻ്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക്...

Read More >>
ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിന് കൂടുതൽ ഉദ്യോ​ഗസ്ഥരെ വേണം; ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി എസ്ഐടി

Dec 30, 2025 11:06 AM

ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിന് കൂടുതൽ ഉദ്യോ​ഗസ്ഥരെ വേണം; ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി എസ്ഐടി

ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിന് കൂടുതൽ ഉദ്യോ​ഗസ്ഥരെ വേണം; ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി...

Read More >>
എല്ലാം പത്മകുമാർ പറഞ്ഞിട്ടാണ്': എൻ വിജയകുമാറിൻ്റെ റിമാൻ്റ് റിപ്പോർട്ട് പുറത്ത്

Dec 30, 2025 11:03 AM

എല്ലാം പത്മകുമാർ പറഞ്ഞിട്ടാണ്': എൻ വിജയകുമാറിൻ്റെ റിമാൻ്റ് റിപ്പോർട്ട് പുറത്ത്

എല്ലാം പത്മകുമാർ പറഞ്ഞിട്ടാണ്': എൻ വിജയകുമാറിൻ്റെ റിമാൻ്റ് റിപ്പോർട്ട്...

Read More >>
വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്‌ട്രേറ്റിന് മുമ്പില്‍ എം എല്‍ എമാരുടെ യു ഡി എഫ് രാപകല്‍ സമരം ഇന്ന്

Dec 30, 2025 10:41 AM

വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്‌ട്രേറ്റിന് മുമ്പില്‍ എം എല്‍ എമാരുടെ യു ഡി എഫ് രാപകല്‍ സമരം ഇന്ന്

വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്‌ട്രേറ്റിന് മുമ്പില്‍ എം എല്‍ എമാരുടെ യു ഡി എഫ് രാപകല്‍ സമരം...

Read More >>
മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു; അന്ത്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

Dec 30, 2025 09:09 AM

മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു; അന്ത്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു; അന്ത്യം സ്വകാര്യ ആശുപത്രിയിൽ...

Read More >>
Top Stories