കാഞ്ഞങ്ങാട് : ബേക്കൽ ബീച്ച് ഫെസ്റ്റിൽ റോപ്പ് ഗായകൻ വേടൻ്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനഞ്ചോളം പേർക്ക് പരിക്ക്.
രാത്രി ഒൻപതോടെയായിരുന്നു സംഭവം. പാട്ടിൽ ആവേശം കാട്ടിയ ഒരു കൂട്ടം വേദിക്കു മുന്നിലേക്ക് ഇരച്ചുകയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. സ്ത്രീകളും കുട്ടികളുമാണ് വീണും ചവിട്ടേറ്റു പരുക്കേറ്റത്.
പൊലീസിനും വളണ്ടിയർമാർക്കും ആസ്വാദകരെ നിയന്ത്രിക്കാനായില്ല. 10 മണിയോടെ പരിപാടി നിർത്തിവച്ചു.
Kanjangad













.jpeg)























