ആശയപരമായ രാഷ്ട്രീയത്തിനുപകരം സി. പി. എം അക്രമരാഷ്ട്രീയം അഴിച്ചുവിടുന്നു. അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

ആശയപരമായ രാഷ്ട്രീയത്തിനുപകരം സി. പി. എം അക്രമരാഷ്ട്രീയം അഴിച്ചുവിടുന്നു. അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്
Dec 30, 2025 02:55 PM | By Remya Raveendran

തലശ്ശേരി : ആശയപരമായ രാഷ്ട്രീയത്തിനുപകരം അക്രമ രാഷ്ട്രീയം നടത്തുന്നത് പിണറായിയുടെ ഒത്താശയോടെയെന്ന് ഡി. സി. സി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്.വടക്കുമ്പാട് മഠത്തുംഭാഗം പ്രിയദര്‍ശിനി ക്ലബ്ബിനുനേരെ കഴിഞ്ഞ ദിവസം നടന്ന അക്രമത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ചുതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചുകയായിരുന്നു അദ്ദേഹം.

സി. പി എം നേതൃത്വത്തിന്റെ അറിവോടുകൂടി ക്രിമിനലുകള്‍ ചെയ്ത നടപടിയാണെന്നതില്‍ യാതൊരുവിധ സംശയവും ഇല്ല. സി. പി എം വിജയിച്ചുകൊണ്ടിരിക്കുന്ന വാര്‍ഡുകളില്‍ മറ്റൊരുപാര്‍ട്ടി വിജയിക്കുമ്പോള്‍ അവിടെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുക എന്നത് സി. പി. എമ്മിന്റെ സ്ഥിരം ശൈലിയാണ്. മമ്പറത്ത് സി. പി. എമ്മിന്റെ വാര്‍ഡ് കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. ഇവിടെയും സമാനമായ രീതിയില്‍ സി. പി. എം ഷോപ്പില്‍കയറി പട്ടാപ്പകല്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. കരിവെള്ളൂരിലും കഴിഞ്ഞ ദിവസം സി. പി. എം കോണ്‍ഗ്രസ് ഓഫീസിനുനേരെ അക്രമം അഴിച്ചുവിട്ടിരുന്നു.  വേങ്ങാട് പഞ്ചായത്ത്, പിണറായി ഉള്‍പ്പെടെ എല്ലാ പ്രദേശങ്ങളിലും അക്രമം തുടരുകയാണ്. ഇതിന് കൃത്യമായ നടപടി ഉണ്ടാകുന്നില്ല. പോലീസ് സംഭവ സ്ഥലത്ത് എത്തുന്നതല്ലാതെ കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം അക്രമം തുടര്‍ന്നാല്‍ പശ്ചിമബംഗാളിലും ത്രിപുരയിലും ഉണ്ടായ അതേ അവസ്ഥ സി. പി. എമ്മിന് കേരളത്തിലും നേരിടേണ്ടിവരുമെന്നും പറഞ്ഞു. കെ. പി. സി സി ട്രഷറര്‍ വി. എ നാരായണന്‍, കെ. പി.  സി സി മെമ്പര്‍ സജ്ജീവ് മാറോളി, തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം. പി അരവിന്ദാക്ഷന്‍, ബ്ലോക്ക് വൈസ്  പ്രസിഡണ്ട് സുശീല്‍ ചന്ദ്രോത്ത്, മറ്റു നേതാക്കളായ ജെതീന്ദ്രന്‍ കുന്നോത്ത്, അഡ്വ. വീണ, കെ. വിശ്വനാഥന്‍ എന്നിവരും ഡി. സി.  സി പ്രസിഡണ്ടിനോടൊപ്പം ഉണ്ടായിരുന്നു.

Advmartinejeorge

Next TV

Related Stories
മോഹൻലാലിൻറെ അമ്മയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു

Dec 30, 2025 04:29 PM

മോഹൻലാലിൻറെ അമ്മയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു

മോഹൻലാലിൻറെ അമ്മയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ...

Read More >>
ഉണ്ണി കൃഷ്ണൻ പോറ്റിയെ പരിചയം ഉണ്ട്, ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രം; കടകംപള്ളി സുരേന്ദ്രന്റെ മൊഴി

Dec 30, 2025 03:25 PM

ഉണ്ണി കൃഷ്ണൻ പോറ്റിയെ പരിചയം ഉണ്ട്, ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രം; കടകംപള്ളി സുരേന്ദ്രന്റെ മൊഴി

ഉണ്ണി കൃഷ്ണൻ പോറ്റിയെ പരിചയം ഉണ്ട്, ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രം; കടകംപള്ളി സുരേന്ദ്രന്റെ...

Read More >>
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

Dec 30, 2025 03:04 PM

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ...

Read More >>
72മത്അഖിലേന്ത്യാ സഹകരണവാരാഘോഷം കൂത്തുപറമ്പ് സർക്കിൾ തല ഉദ്ഘാടനം നടന്നു

Dec 30, 2025 02:43 PM

72മത്അഖിലേന്ത്യാ സഹകരണവാരാഘോഷം കൂത്തുപറമ്പ് സർക്കിൾ തല ഉദ്ഘാടനം നടന്നു

72മത്അഖിലേന്ത്യാ സഹകരണവാരാഘോഷം കൂത്തുപറമ്പ് സർക്കിൾ തല ഉദ്ഘാടനം...

Read More >>
ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചെറുപുഴ യൂണിറ്റ് കൺവെൻഷൻ നടന്നു

Dec 30, 2025 02:27 PM

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചെറുപുഴ യൂണിറ്റ് കൺവെൻഷൻ നടന്നു

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചെറുപുഴ യൂണിറ്റ് കൺവെൻഷൻ...

Read More >>
പെരളശേരി ഗ്രാമ പഞ്ചായത്ത് അംഗം സുരേഷ് ബാബു തണ്ടാരത്ത് നിര്യാതനായി

Dec 30, 2025 02:16 PM

പെരളശേരി ഗ്രാമ പഞ്ചായത്ത് അംഗം സുരേഷ് ബാബു തണ്ടാരത്ത് നിര്യാതനായി

പെരളശേരി ഗ്രാമ പഞ്ചായത്ത് അംഗം സുരേഷ് ബാബു തണ്ടാരത്ത്...

Read More >>
Top Stories

News Roundup

Entertainment News