ജെറിൻ ജോസഫ് റോയി ശാസ്താംകുന്നേൽ സ്മാരക പുരസ്കാരം മിസ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ വിന്നർ സുവർണ്ണ ബെന്നിക്ക്

ജെറിൻ ജോസഫ് റോയി ശാസ്താംകുന്നേൽ സ്മാരക പുരസ്കാരം മിസ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ വിന്നർ സുവർണ്ണ ബെന്നിക്ക്
Dec 30, 2025 02:06 PM | By Remya Raveendran

പേരാവൂർ : പേരാവൂർ ഫൊറോന കെസിവൈഎം ജനറൽ സെക്രട്ടറിയായിരിക്കെ ആകസ്മികമായി നിര്യാതനായ ജെറിൻ ജോസഫ് റോയി ശാസ്താംകുന്നേലിന്റെ സ്മരണാർത്ഥം കെസിവൈഎം പേരാവൂർ ഫൊറോന സമിതി ഏർപ്പെടുത്തുന്ന സ്മാരക പുരസ്കാരം 2025-ലെ മിസ്സ് കേരള ടൈറ്റിൽ വിന്നറും കേരള മിസ്സ് ഫിറ്റ്നസ് സബ്ടൈറ്റിൽ വിന്നറും പേരാവൂർ ഇടവകാംഗവുമായ സുവർണ്ണ ബെന്നിക്ക്.

10000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. പേരാവൂർ ഫൊറോന വികാരി, കെസിവൈഎം പേരാവൂർ ഫൊറോന ഡയറക്ടർ, പ്രസിഡൻറ്, ആനിമേറ്റർ എന്നിവരടങ്ങുന്ന പുരസ്കാര നിർണയ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

പേരാവൂർ തൊണ്ടിയിൽ എലഞ്ഞേരിയിൽ ബെന്നി - ഷൈനി ദമ്പതികളുടെ മകളാണ് സുവർണ്ണ ബെന്നി. മലയോര മേഖലയിൽനിന്ന് ആദ്യമായി മിസ് കേരള പട്ടം ചൂടിയ വ്യക്തിയാണ്. പേരാവൂർ ഇടവകയിലെ വിശ്വാസപരിശീലനം തിരുബാലസഖ്യം മിഷൻ ലീഗ് കെസിവൈഎം ഗായകസംഘം തുടങ്ങിയ എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്. നല്ലൊരു അഭിനേത്രിയും നിലവിൽ സൂര്യ കോമഡി ചാനലിൽ അവതാരികയുമാണ്.

ചെങ്ങോം ശാസ്താംകുന്നേൽ റോയി - ജെസ്സി ദമ്പതികളുടെ മകനായ ജെറിൻ്റെ സ്മരണാർത്ഥമുള്ള പ്രഥമ പുരസ്കാരത്തിൻ്റെ സമർപ്പണം ഡിസംബർ 31 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെങ്ങോം പാരിഷ് ഹാളിൽ വെച്ച് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി സമ്മാനിക്കും. കെസിവൈഎം അതിരൂപത സിൻഡിക്കേറ്റ് അംഗം, കെസിവൈഎം പേരാവൂർ ഫൊറോന ജനറൽ സെക്രട്ടറി, മിഷൻ ലീഗ് പേരാവൂർ ഫൊറോന ഓർഗനൈസർ, കെസിവൈഎം ചെങ്ങോം യൂണിറ്റ് പ്രസിഡൻ്റ്, ചെങ്ങോം സൺഡേസ്കൂൾ അധ്യാപകൻ, മുരിങ്ങോടി മാതൃക എൽ പി സ്കൂൾ അധ്യാപകൻ തുടങ്ങിയ തലങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ജെറിൻ. നേതൃത്വവും സേവന സന്നദ്ധതയും വിശ്വാസവും കൈമുതലാക്കി കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിലും പൊതുരംഗത്തും പ്രവർത്തനനിരതനായിരുന്നു.

എല്ലാ വർഷങ്ങളിലും ജെറിൻ്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഈ പുരസ്കാരം നൽകാൻ സ്ഥിരനിക്ഷേപമായി ബാങ്കിൽ നിക്ഷേപിച്ച 1,52,000/- രൂപയുടെ ചെക്കിന്റെ കോപ്പി ജെറിൻ്റെ അമ്മയ്ക്ക് കൈമാറുന്നതുമാണ്.

ചെങ്ങോം ദൈവാലയത്തിൽ ഡിസംബർ 31 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് അനുസ്മരണ വിശുദ്ധ ബലിയും തുടർന്ന് കല്ലറയിൽ ഒപ്പീസും ചൊല്ലിയതിന് ശേഷമാണ് പുരസ്കാര സമർപ്പണ സമ്മേളനം ആരംഭിക്കുന്നത്. എല്ലാ ഒരുക്കങ്ങളും ഇതിനോടകം പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു.

Jerinjosephroy

Next TV

Related Stories
ഉണ്ണി കൃഷ്ണൻ പോറ്റിയെ പരിചയം ഉണ്ട്, ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രം; കടകംപള്ളി സുരേന്ദ്രന്റെ മൊഴി

Dec 30, 2025 03:25 PM

ഉണ്ണി കൃഷ്ണൻ പോറ്റിയെ പരിചയം ഉണ്ട്, ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രം; കടകംപള്ളി സുരേന്ദ്രന്റെ മൊഴി

ഉണ്ണി കൃഷ്ണൻ പോറ്റിയെ പരിചയം ഉണ്ട്, ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രം; കടകംപള്ളി സുരേന്ദ്രന്റെ...

Read More >>
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

Dec 30, 2025 03:04 PM

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ...

Read More >>
ആശയപരമായ രാഷ്ട്രീയത്തിനുപകരം സി. പി. എം അക്രമരാഷ്ട്രീയം അഴിച്ചുവിടുന്നു. അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Dec 30, 2025 02:55 PM

ആശയപരമായ രാഷ്ട്രീയത്തിനുപകരം സി. പി. എം അക്രമരാഷ്ട്രീയം അഴിച്ചുവിടുന്നു. അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

ആശയപരമായ രാഷ്ട്രീയത്തിനുപകരം സി. പി. എം അക്രമരാഷ്ട്രീയം അഴിച്ചുവിടുന്നു. അഡ്വ.മാര്‍ട്ടിന്‍...

Read More >>
72മത്അഖിലേന്ത്യാ സഹകരണവാരാഘോഷം കൂത്തുപറമ്പ് സർക്കിൾ തല ഉദ്ഘാടനം നടന്നു

Dec 30, 2025 02:43 PM

72മത്അഖിലേന്ത്യാ സഹകരണവാരാഘോഷം കൂത്തുപറമ്പ് സർക്കിൾ തല ഉദ്ഘാടനം നടന്നു

72മത്അഖിലേന്ത്യാ സഹകരണവാരാഘോഷം കൂത്തുപറമ്പ് സർക്കിൾ തല ഉദ്ഘാടനം...

Read More >>
ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചെറുപുഴ യൂണിറ്റ് കൺവെൻഷൻ നടന്നു

Dec 30, 2025 02:27 PM

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചെറുപുഴ യൂണിറ്റ് കൺവെൻഷൻ നടന്നു

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചെറുപുഴ യൂണിറ്റ് കൺവെൻഷൻ...

Read More >>
പെരളശേരി ഗ്രാമ പഞ്ചായത്ത് അംഗം സുരേഷ് ബാബു തണ്ടാരത്ത് നിര്യാതനായി

Dec 30, 2025 02:16 PM

പെരളശേരി ഗ്രാമ പഞ്ചായത്ത് അംഗം സുരേഷ് ബാബു തണ്ടാരത്ത് നിര്യാതനായി

പെരളശേരി ഗ്രാമ പഞ്ചായത്ത് അംഗം സുരേഷ് ബാബു തണ്ടാരത്ത്...

Read More >>
Top Stories