തിരുവനന്തപുരം : സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കണ്ണൂര്‍ ജില്ലാ കാര്യാലയത്തില്‍ നിന്ന് സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍ (റോമന്‍കാത്തോലിക്, യാക്കോബൈറ്റ്, മാര്‍ത്തോമ്മ) മതന്യൂനപക്ഷ വിഭാഗങ്ങളിലും ഒ.ബി.സി വിഭാഗങ്ങളിലും ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഓട്ടോറിക്ഷ/ഗുഡ്സ് കാരിയര്‍ ഉള്‍പ്പെടെ എല്ലാവിധ ടാക്‌സി വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ പ്രയോജനപ്പെടുത്താം.
വായ്പയ്ക്ക് മതിയായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ കണ്ണൂര്‍ പാറക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0497-2706196, 2706197
Thiruvanaththapuram

.jpeg)
.jpeg)




.jpeg)
.jpeg)



























