ഇരിട്ടി : ഇരിട്ടി സൗഹൃദ വേദി ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷവും, ജനപ്രതിനിധികൾ ക്ക് സ്വീകരണവും സംഘടിപ്പിച്ചു.
പരിപാടി മുൻ ഇരിട്ടി നഗരസഭാ ചെയർ പേഴ്സൺ കെ. ശ്രീലത ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഇരിട്ടി സൗഹൃദ വേദി ചെയർമാൻ സി. ബാബു അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗര സഭാ ചെയർ പേഴ്സൺ വി. വിനോദ് കുമാർ , ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം അജയൻ പായം , നഗര സഭാ കൗൺസിലർ വി. പി അബ്ദുൾ റഷീദ് എന്നിവർക്ക് സ്വീകരണം നൽകി.
പരിപാടിയിൽ പ്രമുഖ ഗാന്ധിയൻ മാത്യു. എം. കണ്ടത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ സന്ദേശം നൽകി. പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ വി . വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി .കെ. അബ്ദുള്ള , സന്തോഷ് കോയിറ്റി ,എൻ . കുഞ്ഞി മൂസ ഹാജി, ഡോ . ശിവരാമകൃഷ്ണൻ, അലി ഹാജി, റെജി തോമസ് , പി.കെ മുസ്തഫ ഹാജി, പി.വി ബാബു, ഒ . വിജേഷ് എന്നിവർ പ്രസംഗിച്ചു.
Iritty




.png)


.png)


.jpeg)





















