മണത്തണ: സീനിയർ സിറ്റിസൺ ഫോറം മണത്തണ യൂണിറ്റിന്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷവും ജനറൽബോഡി യോഗവും സംഘടിപ്പിച്ചു. മണത്തണ ചപ്പാരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് കോലഞ്ചിറ ഗംഗാധരൻ അധ്യക്ഷനായി. സെക്രട്ടറി കെ സി വേണുഗോപാൽ സ്വാഗതം പറഞ്ഞു. യോഗത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർമാരെ ആദരിച്ചു. ചപ്പാരം മാതൃസമിതിയുടെ തിരുവാതിരയും യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ജോസഫ് കോക്കാട്, സി പ്രഭാകരൻ, ടി വാസുദേവൻ നായർ, രവീന്ദ്രൻ വി തുടങ്ങിയവർ സംസാരിച്ചു.
Senior Citizen Forum Manathana












.png)




















