ശബരിമല വിഷയത്തിൽ ജനവികാരം മനസ്സിലാക്കി സർക്കാർ നിലപാട് മാറ്റി; വീണ്ടും സർക്കാരിനെ പ്രശംസിച്ച് സുകുമാരൻ നായർ

ശബരിമല വിഷയത്തിൽ ജനവികാരം മനസ്സിലാക്കി സർക്കാർ നിലപാട് മാറ്റി; വീണ്ടും സർക്കാരിനെ പ്രശംസിച്ച് സുകുമാരൻ നായർ
Jan 1, 2026 02:29 PM | By Remya Raveendran

തിരുവനന്തപുരം :   സർക്കാരിനെ പ്രശംസിച്ച വീണ്ടും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. 149- മത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിലാണ് സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള പ്രസംഗം. സുകുമാരൻ നായർ അവതരിപ്പിച്ച റിപ്പോർട്ടിൽ ശബരിമല വിഷയം വിശദമായി തന്നെ പരാമർശിക്കുന്നുണ്ട്.

ശബരിമലയിൽ നിലവിലെ സർക്കാർ നിലപാട് മാറ്റിയത് ജനവികാരം മാനിച്ചാണ്. ഇപ്പോൾ ആചാരങ്ങൾ പാലിച്ചുകൊണ്ട് ഭക്തർക്ക് ദർശനം നടത്താൻ അവസരം ഒരുക്കുന്നു. ഈ നിലപാട് മാറ്റത്തിൽ വിശ്വാസികൾ സന്തോഷിക്കുന്നുണ്ടെന്ന് സുകുമാരൻ നായർ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്വർണ കവർച്ചക്കേസിലും സർക്കാരിനെ വിമർശിക്കാൻ സുകുമാരൻ നായർ തയ്യാറായില്ല.

രാഷ്ട്രീയ താൽപ്പര്യങ്ങൾ വെച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങൾ തെറ്റാണെന്നും വിഷയത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും കരുതണ്ടെന്നും റിപ്പോർട്ടിലുണ്ട്. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത് ശബരിമലയുടെ വികസനം മുൻനിർത്തിയാണ് എന്നാൽ അതിനെ രാഷ്ട്രീയമായി ചിത്രീകരിച്ചുകൊണ്ട് മുതലെടുപ്പ് ഉണ്ടായി. എൻഎസ്എസിന് രാഷ്ട്രീയമില്ല എന്നാൽ അതിലുള്ള അംഗങ്ങൾക്ക് ഏതു രാഷ്ട്രീയവും സ്വീകരിക്കാം. ശബരിമല വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ ആരുടെയും മുന്നിൽ തലകുനിക്കില്ലെന്നും പ്രതിനിധി സമ്മേളനത്തിൽ സുകുമാരൻ നായർ നിലപാട് വ്യക്തമാക്കി.

Sukumarannayar

Next TV

Related Stories
ശബരിമല സ്വര്‍ണക്കൊള്ള; ‘അറസ്റ്റ് മാത്രം പോര തൊണ്ടിമുതലും കണ്ടെത്തണം; രമേശ് ചെന്നിത്തല

Jan 1, 2026 04:30 PM

ശബരിമല സ്വര്‍ണക്കൊള്ള; ‘അറസ്റ്റ് മാത്രം പോര തൊണ്ടിമുതലും കണ്ടെത്തണം; രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ള; ‘അറസ്റ്റ് മാത്രം പോര തൊണ്ടിമുതലും കണ്ടെത്തണം; രമേശ്...

Read More >>
ശബരിമലയിൽ കൂടുതൽ കൊള്ള; പ്രഭാമണ്ഡലത്തിലെ സ്വർണം കവർന്നുവെന്ന് SIT റിപ്പോർട്ട്, നഷ്ടമായത് ഏഴു പാളികളിലെ സ്വർണം

Jan 1, 2026 03:33 PM

ശബരിമലയിൽ കൂടുതൽ കൊള്ള; പ്രഭാമണ്ഡലത്തിലെ സ്വർണം കവർന്നുവെന്ന് SIT റിപ്പോർട്ട്, നഷ്ടമായത് ഏഴു പാളികളിലെ സ്വർണം

ശബരിമലയിൽ കൂടുതൽ കൊള്ള; പ്രഭാമണ്ഡലത്തിലെ സ്വർണം കവർന്നുവെന്ന് SIT റിപ്പോർട്ട്, നഷ്ടമായത് ഏഴു പാളികളിലെ...

Read More >>
കണ്ണൂർ മട്ടന്നൂരിൽ കവർച്ച നടത്തിയ പ്രതി പോലീസ് പിടിയിൽ

Jan 1, 2026 03:03 PM

കണ്ണൂർ മട്ടന്നൂരിൽ കവർച്ച നടത്തിയ പ്രതി പോലീസ് പിടിയിൽ

കണ്ണൂർ മട്ടന്നൂരിൽ കവർച്ച നടത്തിയ പ്രതി പോലീസ്...

Read More >>
‘പാർട്ടി പറഞ്ഞാൽ യുഡിഎഫിനായി കണ്ണൂരിൽ മത്സരിക്കും’; കെ. സുധാകരൻ എം പി

Jan 1, 2026 02:54 PM

‘പാർട്ടി പറഞ്ഞാൽ യുഡിഎഫിനായി കണ്ണൂരിൽ മത്സരിക്കും’; കെ. സുധാകരൻ എം പി

‘പാർട്ടി പറഞ്ഞാൽ യുഡിഎഫിനായി കണ്ണൂരിൽ മത്സരിക്കും’; കെ. സുധാകരൻ എം...

Read More >>
‘റിട്ടയർമെന്റ് ആഗ്രഹിക്കുന്നു, ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല’; മന്ത്രി കെ കൃഷ്ണൻകുട്ടി

Jan 1, 2026 02:39 PM

‘റിട്ടയർമെന്റ് ആഗ്രഹിക്കുന്നു, ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല’; മന്ത്രി കെ കൃഷ്ണൻകുട്ടി

‘റിട്ടയർമെന്റ് ആഗ്രഹിക്കുന്നു, ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല’; മന്ത്രി കെ...

Read More >>
പുതുവത്സരത്തിൽ പോലീസുകാർക്ക് സർപ്രൈസ്; മധുരവും സമ്മാനങ്ങളുമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ

Jan 1, 2026 01:53 PM

പുതുവത്സരത്തിൽ പോലീസുകാർക്ക് സർപ്രൈസ്; മധുരവും സമ്മാനങ്ങളുമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ

പുതുവത്സരത്തിൽ പോലീസുകാർക്ക് സർപ്രൈസ്; മധുരവും സമ്മാനങ്ങളുമായി കണ്ണൂർ സിറ്റി പോലീസ്...

Read More >>
Top Stories

News Roundup