തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തങ്ങള്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് വന്നുകൊണ്ടിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. വലിയൊരു കൊള്ളയാണ് ശബരിമലയുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്നും സ്വര്‍ണം വളരെ ആസൂത്രിതമായാണ് വിദേശത്തേക്ക് കടത്തിയിട്ടുള്ളത്, അതില്‍ ഒരു സംശയവും വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആളുകളെ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ലല്ലോ? തൊണ്ടിമുതല്‍ കണ്ടെത്തണ്ടേ? തൊണ്ടി മുതല്‍ എവിടെ? അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലേക്ക് പുരാവസ്തുവായിത് കടത്തിയാല്‍ കോടാനുകോടി ഇവിടെ ലാഭം കിട്ടുമെന്ന് ഉറപ്പുള്ള ആളുകളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ഒരു വിദേശ മലയാളി കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ എസ്‌ഐടിയുടെ മുമ്പില് ചെന്ന് പറയാമെന്ന് കരുതിയത്. കൂടുതല്‍ അന്വേഷണം അനിവാര്യമാണ് – അദ്ദേഹം വ്യക്തമാക്കി.
ഈ കാര്യത്തില്‍ ശക്തമായ നടപടി ഉണ്ടാകണെന്നും ഹൈക്കോടതിയുടെ നിയന്ത്രണത്തില്‍ സിബിഐ അന്വേഷണം വരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മാത്രമേ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ. ഒരു കാര്യം വളരെ വ്യക്തമാണ്. അയ്യപ്പന്റെ മുതല് കട്ടവരാരും രക്ഷപ്പെട്ടിട്ടില്ല. രക്ഷപ്പെടാന്‍ പോകുന്നില്ല. അയ്യപ്പന്റെ മുതല്‍ അടിച്ചുകൊണ്ട് പോയവര്‍ നിയമത്തിന്റെ മുമ്പില്‍ വന്നേ മതിയാകൂ. അതിനു വേണ്ടിയുയുള്ള പോരാട്ടം ഞങ്ങള്‍ തുടരും.ഇതിനേക്കാള്‍ വലിയ ഉന്നതന്മാര്‍ ഇനിയും നിയമത്തിന്റെ മുന്‍പില്‍ വരേണ്ടിയിരിക്കുന്നു എന്നതാണ് സത്യം. ആര് വിചാരിച്ചാലും അവരെയൊന്നും സഹായിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ജയിലില്‍ കിടക്കുന്ന മൂന്ന് പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കുകയല്ലേ? വാര്‍ത്താ സമ്മേളനം കഴിഞ്ഞ തവണ നടത്തിയപ്പോഴും അദ്ദേഹം ഒന്നും പറഞ്ഞില്ലല്ലോ – അദ്ദേഹം പറഞ്ഞു.
Rameshchennithala







































