കണ്ണൂർ മട്ടന്നൂരിൽ കവർച്ച നടത്തിയ പ്രതി പോലീസ് പിടിയിൽ

കണ്ണൂർ മട്ടന്നൂരിൽ കവർച്ച നടത്തിയ പ്രതി പോലീസ് പിടിയിൽ
Jan 1, 2026 03:03 PM | By Remya Raveendran

കണ്ണൂർ: മട്ടന്നൂർ തെരൂറിലെ വീട് കുത്തി തുറന്ന് പത്ത് പവനും പതിനായിരം രൂപയും കവർച്ച നടത്തിയ മോഷ്ടാവിനെ മട്ടന്നൂർ പോലീസ് സാഹസികമായി പിടികൂടി.പാലക്കാട്‌ അലനെല്ലൂർ സ്വദേശി എം നവാസ് (അളിയൻ നവാസ്)55 ആണ് കാട്ടിക്കുളത്ത് വെച്ച് മട്ടന്നൂർ പോലീസിന്റെ പിടിയിലായത്.തെരൂർ പാലയോട്ട് ടി.നാരായണന്റെ പൗർണമി വീട്ടിലാണ് കവർച്ച നടന്നത്. ഇക്കഴിഞ്ഞ ഡിസംബർ 22ന് വീട് പൂട്ടി നാരായണൻ മകളുടെ ബെംഗ‌ളൂരുവിലെ വീട്ടിൽ പോയതായിരുന്നു. ഡിസംബർ 28 ന് രാത്രിയിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപൊളിച്ച് കവർച്ച നടത്തിയതായി കണ്ടത്.കവർച്ച നടത്തിയതിന്റെ തലേ ദിവസം അടഞ്ഞു കിടക്കുന്ന വീട് നിരീക്ഷിച്ചു പിറ്റേ ദിവസം രാത്രിയോടെ ആയുധങ്ങളുമായി വീടിനു സമീപത്ത് മണിക്കൂറുകളോളം ഒളിച്ചിരുന്ന് പരിസരം നിരീക്ഷിച്ചതിനു ശേഷമാണു അർദ്ധ രാത്രിയിൽ 12 മണിയോടെ കൈവശമുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ മുൻവശം വാതിൽ കുത്തി തുറന്ന് അകത്ത് കയറി അലമാരയിൽ നിന്നും സ്വർണവും പണവുമെടുത്ത് വീട്ടിലുണ്ടായിരുന്ന CCTV ക്യാമറകളും തകർത്ത് കടന്നു കളയുകയായിരുന്നു.ശേഷം സ്വർണവും പണവും ഉപയോഗിച്ച് കർണാടകയിലും കേരളത്തിലുമായി വിവിധയിടങ്ങളിൽ യാത്ര ചെയ്ത് ലോഡ്ജ്കളിൽ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു.

പഴുതടച്ച അന്വേഷണം

കവർച്ച നടത്തി CCTV നശിപ്പിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച പ്രതിയെ മട്ടന്നൂർ ഇൻസ്‌പെക്ടർ എം വി ബിജുവിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ സി പി ലിനേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സംഭവം നടന്ന വീടിന്റെയും പരിസര പ്രദേശങ്ങളിലെയും CCTV ക്യാമറകൾ പരിശോധിച്ചു ശാസ്ത്രീയമായ രീതിയിൽ തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പ്രതി നവാസ് പുതുവത്സര ദിനത്തിൽ കാട്ടികുളത്ത് വെച്ച് പിടിയിലാവുന്നത്.സബ് ഇൻസ്‌പെക്ടർമാരായ സി പി ലിനേഷ്, റാം മോഹൻ,എ എസ് ഐ ജോബി പി ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ സിറാജ്ജുദ്ധീൻ സിവിൽ പോലീസ് ഓഫീസർ മാരായ കെ വി ധനേഷ് കെ രതീഷ്, സി എസ് ഷംസീർ അഹമ്മദ്‌, സി പി അനീസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Kannurmattannur

Next TV

Related Stories
ശബരിമല സ്വര്‍ണക്കൊള്ള; ‘അറസ്റ്റ് മാത്രം പോര തൊണ്ടിമുതലും കണ്ടെത്തണം; രമേശ് ചെന്നിത്തല

Jan 1, 2026 04:30 PM

ശബരിമല സ്വര്‍ണക്കൊള്ള; ‘അറസ്റ്റ് മാത്രം പോര തൊണ്ടിമുതലും കണ്ടെത്തണം; രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ള; ‘അറസ്റ്റ് മാത്രം പോര തൊണ്ടിമുതലും കണ്ടെത്തണം; രമേശ്...

Read More >>
ശബരിമലയിൽ കൂടുതൽ കൊള്ള; പ്രഭാമണ്ഡലത്തിലെ സ്വർണം കവർന്നുവെന്ന് SIT റിപ്പോർട്ട്, നഷ്ടമായത് ഏഴു പാളികളിലെ സ്വർണം

Jan 1, 2026 03:33 PM

ശബരിമലയിൽ കൂടുതൽ കൊള്ള; പ്രഭാമണ്ഡലത്തിലെ സ്വർണം കവർന്നുവെന്ന് SIT റിപ്പോർട്ട്, നഷ്ടമായത് ഏഴു പാളികളിലെ സ്വർണം

ശബരിമലയിൽ കൂടുതൽ കൊള്ള; പ്രഭാമണ്ഡലത്തിലെ സ്വർണം കവർന്നുവെന്ന് SIT റിപ്പോർട്ട്, നഷ്ടമായത് ഏഴു പാളികളിലെ...

Read More >>
‘പാർട്ടി പറഞ്ഞാൽ യുഡിഎഫിനായി കണ്ണൂരിൽ മത്സരിക്കും’; കെ. സുധാകരൻ എം പി

Jan 1, 2026 02:54 PM

‘പാർട്ടി പറഞ്ഞാൽ യുഡിഎഫിനായി കണ്ണൂരിൽ മത്സരിക്കും’; കെ. സുധാകരൻ എം പി

‘പാർട്ടി പറഞ്ഞാൽ യുഡിഎഫിനായി കണ്ണൂരിൽ മത്സരിക്കും’; കെ. സുധാകരൻ എം...

Read More >>
‘റിട്ടയർമെന്റ് ആഗ്രഹിക്കുന്നു, ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല’; മന്ത്രി കെ കൃഷ്ണൻകുട്ടി

Jan 1, 2026 02:39 PM

‘റിട്ടയർമെന്റ് ആഗ്രഹിക്കുന്നു, ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല’; മന്ത്രി കെ കൃഷ്ണൻകുട്ടി

‘റിട്ടയർമെന്റ് ആഗ്രഹിക്കുന്നു, ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല’; മന്ത്രി കെ...

Read More >>
ശബരിമല വിഷയത്തിൽ ജനവികാരം മനസ്സിലാക്കി സർക്കാർ നിലപാട് മാറ്റി; വീണ്ടും സർക്കാരിനെ പ്രശംസിച്ച് സുകുമാരൻ നായർ

Jan 1, 2026 02:29 PM

ശബരിമല വിഷയത്തിൽ ജനവികാരം മനസ്സിലാക്കി സർക്കാർ നിലപാട് മാറ്റി; വീണ്ടും സർക്കാരിനെ പ്രശംസിച്ച് സുകുമാരൻ നായർ

ശബരിമല വിഷയത്തിൽ ജനവികാരം മനസ്സിലാക്കി സർക്കാർ നിലപാട് മാറ്റി; വീണ്ടും സർക്കാരിനെ പ്രശംസിച്ച് സുകുമാരൻ...

Read More >>
പുതുവത്സരത്തിൽ പോലീസുകാർക്ക് സർപ്രൈസ്; മധുരവും സമ്മാനങ്ങളുമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ

Jan 1, 2026 01:53 PM

പുതുവത്സരത്തിൽ പോലീസുകാർക്ക് സർപ്രൈസ്; മധുരവും സമ്മാനങ്ങളുമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ

പുതുവത്സരത്തിൽ പോലീസുകാർക്ക് സർപ്രൈസ്; മധുരവും സമ്മാനങ്ങളുമായി കണ്ണൂർ സിറ്റി പോലീസ്...

Read More >>
Top Stories

News Roundup