തിരുവനന്തപുരം : ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി . പാർട്ടി തിരഞ്ഞെടുപ്പിൽ ഉണ്ടാകും, ഞാൻ റിട്ടയർമെന്റാണ് ആഗ്രഹിക്കുന്നത് തനിക്ക് പ്രായമായി യുവാക്കൾക്കായി വഴിമാറികൊടുക്കണമെന്നും തന്നെ ഏൽപ്പിച്ച ദൗത്യം വളരെ ഭംഗിയായി ചെയ്തിട്ടുണ്ടെന്ന പൂർണ്ണവിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.
ആരെ മത്സരിപ്പിച്ചാലും ഇടതുപക്ഷ മുന്നണി ചിറ്റൂരില്‍ വിജയിക്കും. കോണ്‍ഗ്രസിന് ചിറ്റൂരില്‍ സ്ഥാനമില്ല കാരണം അത്രയധികം വികസന പ്രവർത്തനങ്ങളാണ് താനും പാർട്ടിയും മണ്ഡലത്തിൽ കാഴ്ചവെച്ചിട്ടുള്ളത്. ജനങ്ങൾ എന്നും ഒപ്പമുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു.
ഒന്നാം പിണറായി മന്ത്രിസഭയിൽ ജലവിഭവമന്ത്രിയായിരുന്നു കെ കൃഷ്ണൻ കുട്ടി. ആറ്, ഏഴ്, ഒൻപത് നിയമസഭകളിലേക്ക് പാലക്കാട്ടെ ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Kkuttikrishnan







































