കണ്ണൂർ : ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ള ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജനുവരി അഞ്ചിന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കും. താൽക്കാലിക ഒഴിവുകളിലേക്കുള്ള ഡോക്ടർമാരുടെ അഭിമുഖം, മാസത്തിലെ എല്ലാ ഒന്നാമത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കും. എംബിബിഎസ് യോഗ്യതയും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഈ ദിവസങ്ങളിൽ രാവിലെ 10 മണിക്കും ഉച്ചയ്ക്ക് ഒരുമണിക്കുമിടയിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2700709, 0497 2700194.
Appoinment

_(8).jpeg)





_(8).jpeg)





























