കൊച്ചി: നിയമസഭാ സ്ഥാനാർത്ഥി നിർണയത്തിൽ പങ്കാളിത്തം വേണമെന്ന് ശശി തരൂർ. സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ പ്രവർത്തകസമിതി അംഗങ്ങൾക്ക് പങ്കാളിത്തം വേണം. പാർട്ടിയിലെ പരമോന്നത സമിതി അംഗങ്ങൾ എന്ന നിലയിൽ അർഹതയുണ്ടെന്നും തരൂർ വ്യക്തമാക്കി. നേതൃ ക്യാമ്പിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു തരൂരിന്റെ ഈ ആവശ്യം
തന്റെ കൂടെ എപ്പോഴും പാര്‍ട്ടിയുണ്ടെന്നാണ് വിശ്വാസം. പാര്‍ട്ടി ലൈന്‍ വിട്ടിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും നമ്മള്‍ ജയിക്കുമെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയും താനും ഭൂരിഭാഗം വിഷയങ്ങളിലും ഒരേ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദി പരിപാടിയില്‍ പറഞ്ഞ കാര്യമാണ് താന്‍ ലേഖനത്തില്‍ എഴുതിയതെന്നും അതില്‍ എവിടെയാണ് മോദിയെ താന്‍ പുകഴത്തിയതെന്നും ശശി തരൂര്‍ ചോദിച്ചു. തലക്കെട്ട് മാത്രം കണ്ടാണ് ആളുകള്‍ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Sasitharoor






.jpeg)




.jpeg)
























