ഇരിട്ടി : ദേശീയ വിര വിമുക്ത ദിനം പഞ്ചായത്ത് തല ഉദ്ഘാടനം കുന്നോത്ത് സെന്റ് ജോസഫ് യു പി സ്കൂളിൽ പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ
വിദ്യാർത്ഥിനി നിന ഫാത്തിമയ്ക്ക് ഗുളിക നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു .
പി ടി എ പ്രസിഡന്റ് എം. നൗഷാദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ ബിജു കുറുമുട്ടത്ത് , പി എച് എൻ വി.ജെ. ഉഷ , ജെ പി എച് എൻ ഷീമോൾ, ജെ എച് ഐ സന്ദീപ്, സിനി ,അനു ടീച്ചർ സ്കൂൾ ലീഡർ ഹന്ന മേരി തോമസ് എന്നിവർ പ്രസംഗിച്ചു . ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോജ് സി കുട്ടിയാനി ക്ലാസ്സ് എടുത്തു.
കോളിക്കടവ് ഡോൺ ബോസ്കോ സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുമേഷ് ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് അംഗം ബാബു കാറ്റാടി, കെ. ഷൈബു , ജെ എച് ഐ അനിൽകുമാർ, ജെ പി എച് എൻ അനിഷ പ്രധാന അധ്യാപിക താര കുര്യൻ എന്നിവർ പ്രസംഗിച്ചു .
Kannur


































