പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളുടെ ആദ്യത്തെ ജന ജാഗ്രത സമിതി യോഗം ചേര്‍ന്നു

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളുടെ ആദ്യത്തെ ജന ജാഗ്രത സമിതി യോഗം ചേര്‍ന്നു
Jan 8, 2026 05:44 AM | By sukanya

ഏരുവേശ്ശി : പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ നടന്ന ജന ജാഗ്രത സമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജോസഫ് പി എം, വൈസ് പ്രസിഡണ്ട് ശ്രീമതി ജയശ്രീ ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ടെസ്സി ഇമ്മാനുവേല്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, പോലീസ്, റവന്യൂ, കൃഷി, വെറ്ററിനറി ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏരുവേശ്ശി പഞ്ചായത്തിന് കീഴില്‍ സ്ഥാപിച്ച സൌരോര്‍ജ വേലി പഞ്ചായത്ത് നേതൃത്വത്തില്‍ പരിപാലിച്ചു വരുന്നതിനാല്‍ നിലവില്‍ കാട്ടാന ശല്യം ഇല്ല എന്നത് യോഗത്തിന്റെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി. കാട്ടുപന്നി ശല്യം നേരിടുന്നതിന് ഷൂട്ടര്‍മാരുടെ സേവനം ഉപയോഗിക്കുന്നതിന് പ്രോസിഡിംഗ് ഇറക്കുമെന്നും, ഷൂട്ടർമാർക്ക് നിർദ്ദേശം നൽകുന്നതിന് ഒരു യോഗം ഉടനെ വിളിച്ചു ചേർക്കും എന്നും തീരുമാനിച്ചു. കുരങ്ങ് ശല്യത്തിന് പരിഹാരം കാണേണ്ട ആവശ്യം മെമ്പർമാർ ഉന്നയിച്ചു

ഉദയഗിരി പഞ്ചായത്ത് ഓഫീസിൽ വൈകീട്ട് മൂന്ന് മണിക്ക് ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടെസ്സി ആലുംമൂട്ടില്‍, വൈസ് പ്രസിഡണ്ട് ശ്രീ പ്രസന്നകുമാര്‍, മെമ്പര്‍മാര്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, കൃഷി, റവന്യൂ, വെറ്ററിനറി, കര്‍ഷക പ്രതിനിധികള്‍ തുടങ്ങി 30 ഓളം അംഗങ്ങള്‍ പങ്കെടുത്തു. ഉദയഗിരി പഞ്ചായത്തില്‍ മുടങ്ങിക്കിടക്കുന്നതും തുടങ്ങേണ്ടതുമായ സൌരോര്‍ജ വേലികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി പഞ്ചായത്ത്, വനം, കൃഷി, റവന്യൂ, ടിആർഡിഎം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുന്നതിനും, കമ്മിറ്റിയുടെ ആദ്യ യോഗം ജനുവരി 14ന് രാവിലെ ചേരുന്നതിനും യോഗം തീരുമാനമായി. പ്രസ്തുത കമ്മിറ്റി സൌരോര്‍ജ വേലികള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങളില്‍ നേരിട്ട് ചെന്ന് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. കാട്ടുപന്നി ശല്യം ഇല്ലായ്മ ചെയ്യാന്‍ ഷൂട്ടര്‍മാരുടെ സേവനം ഉപയോഗിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.

The first Jana Jagratha Samiti meeting of the newly elected governing bodies was held

Next TV

Related Stories
ബി പി എല്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം

Jan 9, 2026 06:14 AM

ബി പി എല്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം

ബി പി എല്‍ ആനുകൂല്യത്തിന്...

Read More >>
കെയര്‍ടേക്കര്‍ നിയമനം

Jan 9, 2026 06:11 AM

കെയര്‍ടേക്കര്‍ നിയമനം

കെയര്‍ടേക്കര്‍...

Read More >>
മോർണിംഗ് ഫൈറ്റേഴ്സ് അക്കാദമിയുടെ അഭിമാന നേട്ടം; ആർമിയിലും പോലീസിലും മിന്നും വിജയം

Jan 8, 2026 10:32 PM

മോർണിംഗ് ഫൈറ്റേഴ്സ് അക്കാദമിയുടെ അഭിമാന നേട്ടം; ആർമിയിലും പോലീസിലും മിന്നും വിജയം

മോർണിംഗ് ഫൈറ്റേഴ്സ് അക്കാദമിയുടെ അഭിമാന നേട്ടം; ആർമിയിലും പോലീസിലും മിന്നും...

Read More >>
കേളകത്ത് മാധവ് ഗാഡ്ഗില്‍ അനുസ്മരണം സംഘടിപ്പിച്ചു

Jan 8, 2026 08:25 PM

കേളകത്ത് മാധവ് ഗാഡ്ഗില്‍ അനുസ്മരണം സംഘടിപ്പിച്ചു

കേളകത്ത് മാധവ് ഗാഡ്ഗില്‍ അനുസ്മരണം...

Read More >>
ഇന്ത്യയിലെ ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ ഹോറർ ഫാന്റസി ചിത്രം പ്രഭാസിന്റെ 'ദി രാജാസാബ്' നാളെ തീയേറ്ററുകളിൽ എത്തുന്നു

Jan 8, 2026 04:48 PM

ഇന്ത്യയിലെ ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ ഹോറർ ഫാന്റസി ചിത്രം പ്രഭാസിന്റെ 'ദി രാജാസാബ്' നാളെ തീയേറ്ററുകളിൽ എത്തുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ ഹോറർ ഫാന്റസി ചിത്രം പ്രഭാസിന്റെ 'ദി രാജാസാബ്' നാളെ തീയേറ്ററുകളിൽ...

Read More >>
തലശ്ശേരി  കോടതി സമുച്ചയത്തിന് ബോംബ് ഭീഷണി

Jan 8, 2026 04:40 PM

തലശ്ശേരി കോടതി സമുച്ചയത്തിന് ബോംബ് ഭീഷണി

തലശ്ശേരി കോടതി സമുച്ചയത്തിന് ബോംബ്...

Read More >>
Top Stories