കണ്ണൂർ : പഠനത്തോടൊപ്പം കാർഷിക സംസ്കാരത്തെയും മുറുകെപ്പിടിച്ച് പ്രവർത്തിക്കുന്ന മാട്ടറ കാരിസ് യുപി സ്കൂൾ കുട്ടിപ്പച്ചക്കറിക്കട നടത്തി വീണ്ടും മാതൃകയായി. വിദ്യാലയത്തിലെ പച്ചക്കറി തോട്ടത്തിൽ നിന്ന് ലഭിച്ച പച്ചക്കറിയിനങ്ങളാണ് കടയിൽ വില്പനയ്ക്ക് വച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് സിജി സണ്ണി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ റവ ഫാദർ ജോർജ് ഇലവുംകുന്നേൽ ആദ്യ വില്പന നടത്തി. പ്രധാനാധ്യാപിക തങ്കമ്മ ഇ ജെ, മുജീബ് റഹ്മാൻ,ബിജു ഉണ്ണിക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.
സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ വിളയിച്ചെടുത്ത പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ച് ബാക്കി വന്നപ്പോഴാണ് കഴിഞ്ഞവർഷം മുതൽ അത് സ്കൂളിൽ തന്നെ വിൽപ്പനയ്ക്ക് വച്ചുകൊണ്ട് കുട്ടിപ്പച്ചക്കറിക്കട എന്ന പേരിൽ തുടക്കമിട്ടത്. വാഴയ്ക്ക,ചേന, പയർ,മരച്ചീനി കൂർക്ക, ചീര, വഴുതന, വെണ്ട തുടങ്ങി ഇരുപതോളം ഇനങ്ങൾ വില്പനക്കുണ്ടായിരുന്നു. നിരവധി രക്ഷിതാക്കളും നാട്ടുകാരും പച്ചക്കറി വാങ്ങാനെത്തി. ഇതിലൂടെ ലഭിച്ച തുക കൊണ്ട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനാണ് തീരുമാനം. പച്ചക്കറിത്തോട്ടപരിപാലനത്തിന് കുട്ടികൾക്കും അധ്യാപകർക്കും പിടിഎയുടെ പൂർണ്ണപിന്തുണയുണ്ട്.
Iritty


































