മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന്.

മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന്.
Jan 7, 2026 09:59 AM | By sukanya

കൊച്ചി: മുൻ മന്ത്രിയും മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗവുമായ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന്. രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാമസ്ജിദിലാണ് ഖബറടക്കം. കളമശേരി ഞാലകം കൺവെൻഷൻ സെന്ററിലെ പൊതുദർശനത്തിനുശേഷം ഇന്നലെ രാത്രി പത്തുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. വീട്ടിലും അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ഇന്നും പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തും.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രി പി രാജീവ്, രമേശ് ചെന്നിത്തല അടക്കമുള്ളവർ ഇന്നലെ അന്തിമോപചാരം അർപ്പിച്ചിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.73 വയസായിരുന്നു.അർബുദ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.

നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിട്ടുള്ള ഇബ്രാഹിംകുഞ്ഞ് മധ്യകേരളത്തിലെ ലീഗിന്‍റെ ജനകീയമുഖമായിരുന്നു. മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതിയിലടക്കം പ്രവർത്തിച്ചിട്ടുള്ള ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗമടക്കമുള്ള പദവികളും വഹിച്ചിരുന്നു.

2001ലും 2006ലും മട്ടാഞ്ചേരിയിൽ നിന്നും 2011ലും 2016ലും കളമശേരിയിൽ നിന്നും നിയമസഭാംഗമായി. 2005-2006, 2011-2016 കാലത്ത് ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ വ്യവസായ, പൊതുമരാമത്ത് മന്ത്രിയായിരുന്നു.

എംഎസ്എഫിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം യൂത്ത് ലീഗ് നേതാവുമായിരുന്നു. ദീർഘകാലം മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റായിരുന്നു. 2012ൽ ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രി പുരസ്കാരം, 2012ൽ കേരള രത്‌ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013- കേളീ കേരള പുരസ്‌കാരം, യുഎസ്എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ നേടി.

Kochi

Next TV

Related Stories
പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

Jan 8, 2026 07:50 AM

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ...

Read More >>
മരണം അഞ്ചായി; ജലീലിന്റെ മകൾ ഹാദിയ ഫാത്തിമയും മരണത്തിന് കീഴടങ്ങി

Jan 8, 2026 06:03 AM

മരണം അഞ്ചായി; ജലീലിന്റെ മകൾ ഹാദിയ ഫാത്തിമയും മരണത്തിന് കീഴടങ്ങി

മരണം അഞ്ചായി; ജലീലിന്റെ മകൾ ഹാദിയ ഫാത്തിമയും മരണത്തിന്...

Read More >>
ഗതാഗത നിയന്ത്രണം

Jan 8, 2026 05:50 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളുടെ ആദ്യത്തെ ജന ജാഗ്രത സമിതി യോഗം ചേര്‍ന്നു

Jan 8, 2026 05:44 AM

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളുടെ ആദ്യത്തെ ജന ജാഗ്രത സമിതി യോഗം ചേര്‍ന്നു

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളുടെ ആദ്യത്തെ ജന ജാഗ്രത സമിതി യോഗം...

Read More >>
ഫെബ്രുവരി 12-ന്റെ ദേശീയ പണിമുടക്കിന്റെ ഭാഗമായി സി ഐ ടി യു കേളകം മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

Jan 7, 2026 09:40 PM

ഫെബ്രുവരി 12-ന്റെ ദേശീയ പണിമുടക്കിന്റെ ഭാഗമായി സി ഐ ടി യു കേളകം മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

ഫെബ്രുവരി 12-ന്റെ ദേശീയ പണിമുടക്കിന്റെ ഭാഗമായി സി ഐ ടി യു കേളകം മേഖല കൺവെൻഷൻ...

Read More >>
പോലീസും സൈന്യവും ലക്ഷ്യമാക്കി പേരാവൂരിലെ എം.എഫ്.എ; ഫിസിക്കൽ ടെസ്റ്റിൽ തിളക്കമാർന്ന വിജയം

Jan 7, 2026 09:27 PM

പോലീസും സൈന്യവും ലക്ഷ്യമാക്കി പേരാവൂരിലെ എം.എഫ്.എ; ഫിസിക്കൽ ടെസ്റ്റിൽ തിളക്കമാർന്ന വിജയം

പോലീസും സൈന്യവും ലക്ഷ്യമാക്കി പേരാവൂരിലെ എം.എഫ്.എ; ഫിസിക്കൽ ടെസ്റ്റിൽ തിളക്കമാർന്ന...

Read More >>
Top Stories