ഇരിട്ടി : കേരളത്തിലെ സഹകരണ പെൻഷൻകാരുടെ ഡി എ നിർത്തലാക്കിയും പെൻഷൻ വർദ്ധനവ് രണ്ട് ശതമാനത്തിൽ ഒതുക്കിയും ചെയ്ത കേരള സർക്കാരിൽ നടപടിയിൽ കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിട്ടി യൂണിറ്റ് സമ്മേളനം പ്രതിഷേധിച്ചു. കുഞ്ഞാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി കുട്ടിയപ്പ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇരട്ടിയിൽ വച്ച് നടന്ന യോഗത്തിൽ ഡയറി വിതരണ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ജോസ് പൂമല യും മെമ്പർഷിപ്പ് വിതരണം ജില്ലാ പ്രസിഡണ്ട് കെ രവീന്ദ്രനും നിർവഹിച്ചു. ജില്ലാ സെക്രട്ടറി വി ബാലകൃഷ്ണൻ അധ്യക്ഷ വഹിച്ചു. പിസി സ്കറിയ, എംസി തോമസ്, കുഞ്ഞിക്കണ്ണൻ കല്യാട് ബേബി 'പി ഡി ,തോമസ് പൊടിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.
Keralapentionersassociation







































