മണത്തണ: അയോത്തുംചാൽ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന്റെ ഭാഗമായി ജനുവരി 21 ന് പൊങ്കാല സമർപ്പണം നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 21 ബുഝനാഴ്ച രാവിലെ 11 മണിക്ക് ക്ഷേത്രം മേൽശാന്തി നമ്പൂതിരി ഭദ്രദീപം കൊളുത്തി പണ്ഡാര അടുപ്പിലേക്ക് അഗ്നി പകരും. പൊങ്കാലയിൽ പങ്കെടുക്കുന്ന സ്ത്രീകൾ ഏഴ് ദിവസത്തെ വ്രതം അനുഷ്ഠിച്ച് വേണം സമ്മർപ്പണത്തിൽ പങ്കെടുക്കാനെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫെബ്രുവരി എട്ടിന് അത്തിക്കലശം ഉണ്ടാകും. ഫെബ്രുവരി 19 ന് പ്രദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന ഗ്രാമോത്സവവും 20 ന് നാട്ടുകൂട്ടം തലശ്ശേരി നാടൻപാട്ട് സംഘം അവതരിപ്പിക്കുന്ന പാട്ടും പറച്ചിലും, ഫോക്ക് മെഗാഷോയും അരങ്ങേറും. 21ന് താലപ്പൊലി, അടിയറ, കലശ ഘോഷയാത്ര എന്നിവ നടക്കും. ഘോഷയാത്രയോടപ്പം നടന്നിരുന്ന ഡിജെ പരിപാടി ഒഴിവാക്കിയതായും ഭാരവാഹികൾ അറിയിച്ചു. 24 ന് കരിയടുക്ക ചടങ്ങുകളും നടക്കും. ക്ഷേത്രം പ്രസിഡണ്ട് സുജിത്ത് പി എസ്, സെക്രട്ടറി സി പി സദാശിവൻ, ജോ. സെക്രട്ടറി കെ സതീശൻ, എന്നിവർ കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
Athikandam Temple Manathana






































