കോളയാട്: കോളയാട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല സമ്മേളനത്തിൻ്റെ ഭാഗമായി തൊഴിൽ തൊഴിലുറപ്പ് സാമൂഹ്യ സുരക്ഷിതത്വം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻസംസ്ഥാന പ്രസിഡണ്ട് പ്രഫ: ടി.പി. കുഞ്ഞിക്കണ്ണൻ വിഷയം അവതരിപ്പിച്ചു. സി.പി. ഹരീന്ദ്രൻ മോഡറേറ്ററായ ചടങ്ങിൽ ശകുന്തള, ശോഭന, ഡോ.കെ.ഗീതാനന്ദൻ, കെ.വിനോദ്കുമാർ, കെ.പി. സുരേഷ് കുമാർ, പി.പ്രേമവല്ലി എന്നിവർ സംസാരിച്ചു..
Kolayad






































