കണ്ണൂർ: അഖിലേന്ത്യ സെൻട്രൽ പാരമിലിറ്ററി ഫോഴ്സസ് എക്സ്-സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ കണ്ണൂർ -കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ വാർഷിക സമ്മേളനവും വാർഷികാഘോഷവും 18ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി രാവിലെ 10ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതുമുതൽ സംഘടനാ കാര്യങ്ങൾ ഉൾപ്പെടുന്ന ഒന്നാം സെക്ഷനും 10.30 മുതൽ പ്രധാന പരിപാടികളടങ്ങിയ രണ്ടാം സെക്ഷനും നടക്കും. തലശേരി മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ പരിശോധന ഉണ്ടാകും. സിജിഎച്ച്എസ് വെൽനെസ് സെന്‍റർ കണ്ണൂരിൽ ആരംഭിക്കാൻ നേതൃത്വം നൽകിയ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, പദ്മശ്രീ ഇ.പി. നാരായണൻ പെരുവണ്ണാൻ, സംഘടനയുടെ മുതിർന്ന അംഗങ്ങൾ, രാഷ്‌ട്രപതിയുടെ വിശിഷ്ട സേവന മെഡൽ നേടിയവർ എന്നിവരെ ചടങ്ങിൽ ആദരിക്കും. പത്രസമ്മേളനത്തിൽ സി.ബാലകൃഷ്ണൻ, എൻ. സതീഷ് കുമാർ, ടി. വിജയൻ, എൻ. കുഞ്ഞിരാമൻ, കെ. സനാതൻ എന്നിവർ പങ്കെടുത്തു.
Annualmeeting






































