മന്ത്രി റിയാസിനെതിരെ പി.വി അന്‍വര്‍?; ബേപ്പൂര്‍ പോരാട്ടം കനക്കും

മന്ത്രി റിയാസിനെതിരെ പി.വി അന്‍വര്‍?; ബേപ്പൂര്‍ പോരാട്ടം കനക്കും
Jan 17, 2026 04:15 PM | By Remya Raveendran

കൊച്ചി : ബേപ്പൂരില്‍ മത്സരിക്കണമെന്ന പി വി അന്‍വറിന്റെ ആവശ്യത്തിന് യു ഡി എഫ് പച്ചക്കൊടി. സി പി ഐ എമ്മിന്റെ ശക്തികേന്ദ്രത്തില്‍ ജൈന്റ് കില്ലറായി മുന്‍ നിലമ്പൂര്‍ മുന്‍ എം എല്‍ രംഗത്തുണ്ടാവുമെന്നാണ് ലഭ്യമാവുന്ന വിവരം. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചില്ലെങ്കിലും ബേപ്പൂരില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അന്‍വര്‍. മതമേലധ്യക്ഷന്മാരേയും പൗരപ്രമുഖരേയും നേരില്‍ കണ്ട് പിന്തുണ തേടുകയാണ് അന്‍വര്‍. ഇതോടെ ബേപ്പൂരില്‍ മന്ത്രി മുഹമ്മദ് റിയാസിനെ നേരിടാന്‍ അന്‍വര്‍ തന്നെ എത്തുമെന്ന് ഏറെക്കുറേ ഉറപ്പായിരിക്കയാണ്. യു ഡി എഫില്‍ അംഗത്വം തന്നാല്‍ ബേപ്പൂരില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് നേരത്തെതന്നെ പി വി അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. യു ഡി എഫിന്റെ ബാലികേറാ മലയാണ് ബേപ്പൂര്‍. സി പി ഐ എമ്മിന്റെ നെടുംകോട്ടകളില്‍ ഒന്നായി അറിയപ്പെടുന്ന ബേപ്പൂരില്‍ പി വി അന്‍വര്‍ മത്സരിക്കാനെത്തിയാല്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമായി ഇത് മാറും. തീപ്പാറുന്ന മത്സരം കാഴ്ചവെക്കാനുള്ള നീക്കത്തിലാണ് യു ഡി എഫും.

ബേപ്പൂരില്‍ പി വി അന്‍വറിന് വിജയസാധ്യതയില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് വിദഗ്ധനായ സുനില്‍ കനഗോലുവിന്റെ നിഗമനം. കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ കനഗോലു സമര്‍പ്പിച്ചിരിക്കുന്ന സര്‍വേ റിപ്പോര്‍ട്ടില്‍ ബേപ്പൂരില്‍ പി വി അന്‍വറിന് സാധ്യതയില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എ്ന്നാല്‍ അന്‍വര്‍ ബേപ്പൂര്‍ സീറ്റില്‍ ഉറച്ചുനില്‍ക്കുകയാണ്. ബേപ്പൂര്‍ അടക്കം മൂന്നു സീറ്റുകളാണ് പി വി അന്‍വര്‍ യു ഡി എഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് അന്‍വറിന്റെ നീക്കത്തില്‍ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ യു ഡി എഫിന്റെ പച്ചക്കൊടി ലഭിച്ചതോടെയാണ് മണ്ഡലത്തില്‍ സജീവമായതെന്നാണ് ലഭ്യമാവുന്ന വിവരം.

കോണ്‍ഗ്രസിന്റെ തകര്‍ക്കാന്‍ പറ്റാത്ത കോട്ടയായിരുന്ന നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയാണ് പി വി അന്‍വര്‍ നിയമസഭയില്‍ എത്തിയത്. രണ്ടാം തവണയും നിലമ്പൂരില്‍ എല്‍ ഡി എഫ് സ്വതന്ത്രനായി വിജയച്ചതോടെ നിലമ്പൂര്‍ ചുവന്നു എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് വളരെ നാടകീയമായി പി വി അന്‍വര്‍ സര്‍ക്കാരിനെതിരെ രംഗത്തുവരികയായിരുന്നു. പൊലീസീനെതിരെ രംഗത്തുവന്ന അന്‍വര്‍ പിന്നീട് മുഖ്യമന്ത്രിയേയും മന്ത്രി മുഹമ്മദ് റിയാസിനേയും വെല്ലുവിളിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരവധി ആരോപണങ്ങളുമായി രംഗത്തെത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നതായി പരാതിയുയര്‍ത്തി. റിയല്‍ എസറ്റേറ്റ് ഇടപാടുകാരനായിരുന്ന മാമിയുടെ തിരോധാനം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി.

പിണറായിസത്തിനും മരുമോനിസത്തിനും എതിരെയാണ് തന്റെ പോരാട്ടമെന്ന് പ്രഖ്യാപിച്ച് എം എല്‍ എസ്ഥാനം രാജിവച്ച അന്‍വര്‍ ഡി എം കെയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ അഭയം പ്രാപിച്ച അന്‍വന്‍ യു ഡി എഫില്‍ ചേരാന്‍ ലീഗ് നേതാക്കളേയും കോണ്‍ഗ്രസ് നേതൃത്വത്തേയും പലതവണ കണ്ടു അഭ്യര്‍ഥന നടത്തി. ഇതിനിടയിലാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. യു ഡി എഫില്‍ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷിയിലായിരുന്നു അന്‍വര്‍. എന്നാല്‍ നിലമ്പൂരില്‍ ഡി സി സി അധ്യക്ഷന്‍ വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന അന്‍വറിന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം തള്ളി. ആര്യാടന്‍ ഷൗക്കത്തിനെ പരസ്യമായി അധിക്ഷേപിച്ചതും അന്‍വറിന്റെ യു ഡി എഫ് പ്രവേശനത്തിന് തടസമായി. തദേശ തിരഞ്ഞെടുപ്പിന് ശേഷമാണ് പി വി അന്‍വറെ അസോസിയേറ്റ് അംഗമായി യു ഡി എഫില്‍ ഇടം നല്‍കിയത്. മുഹമ്മദ് റിയാസിന്റെ രണ്ടാം അംഗത്തിന് കനത്ത വെല്ലുവിളിയായി അന്‍വര്‍ മാറും. തദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കോട്ടകളില്‍ ഉണ്ടായ വിള്ളലാണ് അന്‍വറിന്റേയും പ്രതീക്ഷകള്‍. ബേപ്പൂര്‍ സീറ്റ് തന്നാല്‍ വിജയിക്കാനുള്ള വഴിയൊക്കെ അറിയാമെന്നാണ് അന്‍വറിന്റെ അവകാശവാദം.





Pvanwerandriyas

Next TV

Related Stories
വയനാട് ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തി ദീപാദാസ് മുൻഷി

Jan 17, 2026 04:49 PM

വയനാട് ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തി ദീപാദാസ് മുൻഷി

വയനാട് ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തി ദീപാദാസ്...

Read More >>
ആറളം ശലഭ സങ്കേതത്തിൽ ചിത്രശലഭ സർവ്വേ ആരംഭിച്ചു

Jan 17, 2026 02:59 PM

ആറളം ശലഭ സങ്കേതത്തിൽ ചിത്രശലഭ സർവ്വേ ആരംഭിച്ചു

ആറളം ശലഭ സങ്കേതത്തിൽ ചിത്രശലഭ സർവ്വേ...

Read More >>
വാർഷിക സമ്മേളനവും വാർഷികാഘോഷവും 18ന്

Jan 17, 2026 02:45 PM

വാർഷിക സമ്മേളനവും വാർഷികാഘോഷവും 18ന്

വാർഷിക സമ്മേളനവും വാർഷികാഘോഷവും...

Read More >>
സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍ വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

Jan 17, 2026 02:38 PM

സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍ വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍ വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ്...

Read More >>
മതമൈത്രിയുടെ സന്ദേശവുമായി പള്ളി മൗലുദിനു ക്ഷേത്ര ഉത്സവക്കമ്മിറ്റി ഭാരവാഹികൾ അരി സമർപ്പിച്ചു

Jan 17, 2026 02:18 PM

മതമൈത്രിയുടെ സന്ദേശവുമായി പള്ളി മൗലുദിനു ക്ഷേത്ര ഉത്സവക്കമ്മിറ്റി ഭാരവാഹികൾ അരി സമർപ്പിച്ചു

മതമൈത്രിയുടെ സന്ദേശവുമായി പള്ളി മൗലുദിനു ക്ഷേത്ര ഉത്സവക്കമ്മിറ്റി ഭാരവാഹികൾ അരി...

Read More >>
രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു

Jan 17, 2026 02:11 PM

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി...

Read More >>
Top Stories










News Roundup