ശബരിമല സ്വർണക്കൊള്ള; സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി; കൂടുതൽ അറസ്റ്റിന് സാധ്യത

ശബരിമല സ്വർണക്കൊള്ള; സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി; കൂടുതൽ അറസ്റ്റിന് സാധ്യത
Jan 20, 2026 06:02 AM | By sukanya

തിരുവനന്തപുരം:ശബരിമല സ്വർണ്ണകൊള്ളയില്‍ സുപ്രധാന നീരീക്ഷണവുമായി ഹൈക്കോടതി. സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് കോടതി. സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോർട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പരിശോധന നടത്തിയ വിഎസ്‌എസ്‌സി യിലെ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കണമെന്ന് കോടതി നിർദേശിച്ചു. പാളികൾ മാറ്റിയിട്ടുണ്ടോ എന്നതിൽ വ്യക്തത ഉണ്ടാക്കാൻ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം.

പാളികൾ പുതിയതാണോ പഴയതാണോ എന്നറിയാൻ പരിശോധന നടത്തേണ്ടതുണ്ട്. ജനുവരി 20ന് വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് കോടതി അനുമതി നല്‍കി. വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി 9ന് വീണ്ടും കേസ് പരിഗണിക്കും.

എസ്ഐടിയുടെ പരിശോധന നാളെ സന്നിധാനത്ത് നടക്കും. പഴയ വാതിലും പരിശോധിക്കാനാണ് തീരുമാനം. വിഎസ്എസ്‌സിയുടെ പരിശോധന റിപ്പോർട്ട്‌ സാങ്കേതിക സ്വഭാവം ഉള്ളതാണ്. വിഷയത്തില്‍ കൂടുതൽ വ്യക്തത വരണം. അതിന് പരിശോധന നടത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ വ്യക്തത ഉണ്ടാക്കണം. ആവശ്യമെങ്കിൽ മറ്റ് സാങ്കേതിക വിദഗ്ധരുടെ ഉപദേശവും സ്വീകരിക്കാം എന്നും കോടതി വ്യക്തമാക്കി.

രേഖകളിൽ ഉള്ളത് ഗുരുതരവും ആശങ്കാജനകവുമായ കണ്ടെത്തലുകളെന്നാണ് ഹൈക്കോടതി വ്യക്തമാക്കുന്നത്. ദേവസ്വം സ്വത്തുക്കളുടെ ആസൂത്രിത കവർച്ചയുടെ സൂചനയെന്നും കോടതി പറയുന്നു. ക്ഷേത്രം സ്വത്തുക്കൾ സംരക്ഷിക്കേണ്ടവർ തന്നെ കൊള്ളക്ക് നേതൃത്വം നൽകിയെന്നും സംശയമുണ്ട്.

Sabarimala

Next TV

Related Stories
മുൻകൂർ പണമടച്ചില്ലെന്ന പേരിൽ ചികിത്സ നിഷേധിക്കരുത്, ആശുപത്രികളിൽ സേവന നിരക്ക് പ്രദർശിപ്പിക്കണം: ആരോഗ്യവകുപ്പ്

Jan 20, 2026 06:05 AM

മുൻകൂർ പണമടച്ചില്ലെന്ന പേരിൽ ചികിത്സ നിഷേധിക്കരുത്, ആശുപത്രികളിൽ സേവന നിരക്ക് പ്രദർശിപ്പിക്കണം: ആരോഗ്യവകുപ്പ്

മുൻകൂർ പണമടച്ചില്ലെന്ന പേരിൽ ചികിത്സ നിഷേധിക്കരുത്, ആശുപത്രികളിൽ സേവന നിരക്ക് പ്രദർശിപ്പിക്കണം, പരാതി പരിഹാര സംവിധാനവും...

Read More >>
ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്.

Jan 20, 2026 05:59 AM

ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്.

ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ കേസെടുത്ത്...

Read More >>
ദീപക്ക് ജീവനൊടുക്കിയ സംഭവം: ഡിഐജി അന്വേഷിക്കണം; ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Jan 19, 2026 08:58 PM

ദീപക്ക് ജീവനൊടുക്കിയ സംഭവം: ഡിഐജി അന്വേഷിക്കണം; ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

ദീപക്ക് ജീവനൊടുക്കിയ സംഭവം: ഡിഐജി അന്വേഷിക്കണം; ഉത്തരവിട്ട് മനുഷ്യാവകാശ...

Read More >>
അപ്പീലിലൂടെ മത്സരിച്ച് അറബി നാടകത്തിൽ മികച്ച വിജയവുമായി സീതി സാഹിബ്

Jan 19, 2026 05:09 PM

അപ്പീലിലൂടെ മത്സരിച്ച് അറബി നാടകത്തിൽ മികച്ച വിജയവുമായി സീതി സാഹിബ്

അപ്പീലിലൂടെ മത്സരിച്ച് അറബി നാടകത്തിൽ മികച്ച വിജയവുമായി സീതി...

Read More >>
എരഞ്ഞോളി എൻ.എസ്.എസ്.കരയോഗം പതിമൂന്നാം വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു

Jan 19, 2026 03:27 PM

എരഞ്ഞോളി എൻ.എസ്.എസ്.കരയോഗം പതിമൂന്നാം വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു

എരഞ്ഞോളി എൻ.എസ്.എസ്.കരയോഗം പതിമൂന്നാം വാർഷിക സമ്മേളനവും കുടുംബ സംഗമവും...

Read More >>
രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി

Jan 19, 2026 03:19 PM

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍...

Read More >>
Top Stories