കണ്ണാടിപ്പറമ്പ് മുത്തപ്പൻ ക്ഷേത്രത്തിൽ രാഷ്ട്രീയ അജണ്ട പാടില്ല; ഗണഗീതം പാടിപ്പിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി

കണ്ണാടിപ്പറമ്പ് മുത്തപ്പൻ ക്ഷേത്രത്തിൽ രാഷ്ട്രീയ അജണ്ട പാടില്ല; ഗണഗീതം പാടിപ്പിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി
Jan 21, 2026 01:05 PM | By sukanya

കണ്ണൂർ: കണ്ണാടിപ്പറമ്പ് വാരംറോഡ് ശ്രീ മുത്തപ്പൻ ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന ഗാനമേളയിൽ ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. വാരംറോഡ് കുഞ്ഞമ്മസ്‌മാരക വായനശാലയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കണ്ണാടിപ്പറമ്പ് ടൗൺ ചുറ്റി വാരംറോഡ് ജംഗ്ഷനിൽ സമാപിച്ചു.

തുടർന്ന് നടന്ന പൊതുയോഗത്തിൽ ഡി.വൈ.എഫ്.ഐ മയ്യിൽ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ റനിൽ നമ്പ്രം പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്‌തു. കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ അഭിജിത്ത് പി.പി. സ്വാഗതം ആശംസിച്ചു. കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ നിതിൻ കെ. അധ്യക്ഷത വഹിച്ചു. സിപിഎം നേതാവ് ടി. അശോകനും ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് സംസാരിച്ചു.

Kannur

Next TV

Related Stories
കരുവന്നൂർ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജ്ഞാപനമായി

Jan 21, 2026 02:17 PM

കരുവന്നൂർ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജ്ഞാപനമായി

കരുവന്നൂർ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച, കോൺഗ്രസ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു

Jan 21, 2026 02:11 PM

നിയമസഭാ തിരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച, കോൺഗ്രസ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച, കോൺഗ്രസ് നേതാക്കളെ ഡൽഹിക്ക്...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള; എ.പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവർക്ക് ജാമ്യമില്ല

Jan 21, 2026 02:03 PM

ശബരിമല സ്വർണ്ണക്കൊള്ള; എ.പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവർക്ക് ജാമ്യമില്ല

ശബരിമല സ്വർണ്ണക്കൊള്ള; എ.പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവർക്ക്...

Read More >>
ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

Jan 21, 2026 01:55 PM

ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ...

Read More >>
ദീപകിന്റെ ആത്മഹത്യ: യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

Jan 21, 2026 01:14 PM

ദീപകിന്റെ ആത്മഹത്യ: യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

ദീപകിന്റെ ആത്മഹത്യ: യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം

Jan 21, 2026 12:27 PM

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക്...

Read More >>
Top Stories

News Roundup