കണ്ണൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. അടുത്തമാസം 22 നാണ് തിരഞ്ഞെടുപ്പ് നടക്കുക. സഹകരണ ബാങ്ക് ക്രമക്കേടിനെ തുടർന്ന് കരുവന്നൂരിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതിയായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇതിനു പകരമായാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാനുള്ള നീക്കം. 13 അംഗ ഭരണസമിതിയെയാണ് തിരഞ്ഞെടുക്കുക.
2022 ലാണ് ക്രമക്കേടിനെ തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതിയെ നിയോഗിക്കുന്നത്.ബാങ്കിന്റെ എല്ലാ പ്രവർത്തനങ്ങളും ഭരണസമിതിയുടെ മേൽനോട്ടത്തിലായിരുന്നു. നിലവിൽ പഴയ പ്രകാരം ബാങ്കിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്ന പശ്ചാത്തലത്തിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം ആയിരിക്കുന്നത്.
തുടക്കത്തില്‍ 108 കോടിയുടെ തട്ടിപ്പായിരുന്നു സഹകരണ വകുപ്പ് കണ്ടെത്തിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. മൂന്ന് ഭരണ സമിതി അംഗങ്ങളെ പ്രതി ചേര്‍ത്തുള്ള അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തിയതെങ്കിലും കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അതിനിടെ ഇഡി അന്വേഷണവും നടക്കുന്നുണ്ട്. 325 കോടിയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു ഇഡി കണ്ടെത്തല്‍. 128 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡി നീക്കം നടത്തിയെങ്കിലും ബാങ്ക് തുടര്‍ നടപടിയെടുത്തിരുന്നില്ല.
Karuvannurcooperativebank





































