കണ്ണൂർ : വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 10 വ്യാപാരികളുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപ വീതം അമ്പതു ലക്ഷം രൂപ മരണാനന്തര സഹായമായി നൽകുമെന്ന് വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി പി.എം സുഗുണൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനുവരി 23 ന് ഉച്ചയ്ക്ക് 2.30 ന് കൂത്തുപറമ്പ സിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സമിതി അംഗങ്ങളായ 34 ജനപ്രതിനിധികൾ സ്വീകരണം നൽകും.ചടങ്ങിൽ വ്യാപാരികൾക്ക്ചികിത്സാ സഹായവും കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസ സഹായങ്ങളും നൽകും. ഉദ്ഘാടനവും വ്യാപാര മിത്ര ധനസഹായ വിതരണംസമിതിയുടെ സംസ്ഥാന പ്രസിഡൻ്റ് വി.കെ.സി.മമ്മദ്കോയനിർവ്വഹിക്കും.സംസ്ഥാന ട്രഷറർ വി. ഗോപിനാഥൻ മുഖ്യാതിഥിയാകും.സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.മരണാനന്തര സഹായം 277 കുടുംബങ്ങൾക്ക് ഇതുവരെ നൽകിയിട്ടുണ്ടെന്ന് പി.എം സുഗുണൻ പറഞ്ഞു.
കാൻസർ, ബൈപാസ് സർജറി, ആൻജിയോപ്ളാസ്റ്റി, വൃക്ക മാറ്റിവയ്ക്കൽ, കരൾ മാറ്റിവയ്ക്കൽ, അംഗഭംഗം വന്ന വ്യാപാരികൾക്കുള്ള സഹായങ്ങൾ തുടങ്ങി വിവിധ ചികിത്സാ സഹായങ്ങളും, കൂടാതെ ഡയാലിസിന് പ്രതിമാസം 2,000 രൂപ വീതം അംഗംങ്ങൾക്ക് നൽകിവരുന്നുണ്ട്.ഇതുകൂടാതെ മരണപ്പെട്ട വ്യാപാരി മിത്ര അംഗങ്ങളുടെ മക്കൾക്ക് പഠനത്തിന് സ്കോളർഷിപ്പ് നൽകുന്നുണ്ട്.ഇതിന് പുറമെ കണ്ണൂരിലേയും മംഗലാപുരത്തേയും പ്രധാന ആശുപത്രികളുടെ സഹകരണത്തോടെ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ആശുപത്രി ബില്ലുകളിൽ ഇളവ് നൽകുകയും ചെയ്യുന്നു. ഇതിനോടകം ആറു കോടി രൂപയിലധികം നൽകിയ വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങളിൽകക്ഷി രാഷ്ട്രീയ ഭേദമില്ലെന്നും പി.എം സുഗുണൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽവ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗംഎം എ ഹമീദ് ഹാജിജില്ലാ വൈസ് പ്രസിഡൻ്റ് കെ. വി ഉണ്ണികൃഷ്ണൻ,ജില്ലാ ജോയൻ്റ് സെക്രട്ടറി) ഇ സജീവൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Vyaparimithra




































