കണ്ണൂർ : ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറാൻ പോവുകയാണെന്ന് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ സഹമന്ത്രി രാംദാസ് അതുവാലെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ വികസനത്തിന് വേണ്ടിയുള്ള സമഗ്രമായ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.രണ്ടുദിവസത്തെ കേരള സന്ദർശനത്തിനായി അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് NDA യിൽ ചേരണമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ നേതാക്കൾ NDA യിൽ ചേരുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും അത് വാലിയെ കൂട്ടിച്ചേർത്തു. രാവിലെകണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡണ്ട്നുസറത്ത് ജഹാൻ, സിക്രട്ടറ രാജീവ് മേനോൻ , ജില്ലാ പ്രസിഡണ്ട് രത്നാകർ ചെങ്ങളായി എന്നിവർചേർന്ന് സ്വീകരിച്ചു.കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി എത്തിയ അദ്ദേഹം കണ്ണൂർ ജില്ലാ സാമൂഹ്യ ക്ഷേമ ഓഫീസറുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയോടെറിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെസംസ്ഥാന കൺവെൻഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്തു.വൈകിട്ട്കരുവഞ്ചാൽ വോളിബോൾ സ്റ്റേഡിയത്തിൽ നടക്കുന്ന ഡോക്ടർ രാജീവ് മേനോൻ ട്രോഫിക്കായുള്ള ദേശീയ വോളിബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.നാളെ രാവിലെകോഴിക്കോട്ടേക്ക് പോകും.
Ramdasathuvale




































