ഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്. ഈ മാസം 23ന് ഡൽഹിയിൽ എത്താൻ നിർദ്ദേശം നൽകി. AICC അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായുളള കൂടിക്കാഴ്ചക്കാണ് വിളിപ്പിച്ചത്. KPCC പ്രസിഡൻ്റ്, പ്രതിപക്ഷ നേതാവ്, സംസ്ഥാനത്ത് നിന്നുള്ള പ്രവർത്തക സമിതി അംഗങ്ങൾ എന്നിവരെയാണ് ഹൈക്കമാൻഡ് വിളിപ്പിച്ചത്.
സണ്ണി ജോസഫ്, വി ഡി സതീശൻ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, തുടങ്ങിയവരോടാണ് ഡൽഹിയിലേക്ക് എത്താൻ ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രം, സ്ഥാനാർഥി നിർണയം തുടങ്ങിയവ ചർച്ചയാകും. ഫെബ്രുവരി അവസാനത്തോടെ ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം.
പട്ടിക ജനുവരി 20 ന് പ്രഖ്യാപിക്കാനായിരുന്നു നേരത്തെ കോൺഗ്രസ് തീരുമാനിച്ചിരുന്നത്, എന്നാൽ അത് നീണ്ടുപോകുകയായിരുന്നു. നേരത്തെ തമിഴ്‌നാട്ടിലെ നേതാക്കൾ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു.
Meetingwithrahulgandhi





































