കണ്ണൂർ :എടക്കാട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ എളയാവൂര്‍ സോണലിലെ കണ്ണോത്തുംചാല്‍, കീഴ്ത്തള്ളി, എളയാവൂര്‍ സൗത്ത് അങ്കണവാടി കം ക്രഷ് സെന്ററുകളിലേക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള എളയാവൂര്‍ സോണല്‍ പരിധിയിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. അപേക്ഷാഫോറം പ്രവൃത്തി ദിവസങ്ങളില്‍ എടക്കാട് ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 9567987118.
Appoinment



































