പേരിയ: ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ചതും, PWD പനമരം സെക്ഷന്റെ കീഴിൽ സോളിംഗ് ഉൾപ്പെടെ നടത്തി പരിപാലിച്ചു വന്നിരുന്നതുമായ, പേരിയ കോറോം റോഡ് അധികൃതരുടെ അനാസ്ഥ മൂലം, ഗതാഗത യോഗ്യമല്ലാതായി തീർന്നിരിക്കുകയാണ്. ഈ റോഡ് ഗതാഗതയോഗ്യമായാൽ, കോഴിക്കോടേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. ഈ സാഹചര്യത്തിൽ റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട്സർവ്വ കക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം, ലിസി ജോസ് അധ്യക്ഷയായി. ബ്ലോക്ക് ഡിവിഷൻ മെമ്പർ, ബെന്നി ആന്റണി സ്വാഗതവും, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, റാബിയ അബ്ബാസ് നന്ദിയും പറഞ്ഞു. യോഗത്തിൽ, പഞ്ചായത്ത് അംഗം, ലത ബാലൻ,എം. എം അലോഷ്യസ്,സി ടി.പ്രേംജിത്ത്, റഫീഖ് കൈപ്പാണി, ചന്ദ്രൻ പുതുവയൽ, വിൽസൺ ചെറുവത്ത്, കെ. ബി ജോൺസൻ, യു.സി സിദ്ദിഖ്, കെ. ബി. സേവ്യർ, പി. കെ. ഉമ്മർ, അഷ്‌റഫ് യു, റഷീദ് എന്നിവർ സംസാരിച്ചു.
Periya







.png)






.png)
























