എല്ലാ ശനിയും അവധി വേണം, ജീവനക്കാർ പണിമുടക്കിലേക്ക്; ബാങ്കുകളുടെ പ്രവർത്തനം ഇന്ന് തടസ്സപ്പെടും

എല്ലാ ശനിയും അവധി വേണം, ജീവനക്കാർ പണിമുടക്കിലേക്ക്; ബാങ്കുകളുടെ പ്രവർത്തനം ഇന്ന് തടസ്സപ്പെടും
Jan 27, 2026 08:56 AM | By sukanya

ന്യൂഡൽഹി:  ഇന്ന് (ചൊവ്വാഴ്ച) നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) ആണ് പണിമുടക്കുന്നത്. ജീവനക്കാരുടെ ഒൻപതു സംഘടനകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. ജനുവരി 23ന് ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകൾ അറിയിച്ചിരുന്നു. 24ന് ശനിയും 25ന് ഞായറും അവധിയായിരുന്നു. 26ന് റിപ്പബ്ലിക് ദിന അവധി. ഇന്ന് പണിമുടക്കും ചേർത്ത് 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും.

ഏറെനാളായിട്ടും ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാലാണ് പണിമുടക്കിലേക്ക് പോകേണ്ടിവന്നതെന്ന് യൂണിയൻ നേതൃത്വം പറയുന്നു. പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്കുകൾ പാസാക്കൽ, ഭരണപരമായ നടപടികൾ തുടങ്ങിയവ തടസ്സപ്പെടും. സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ല.

Newdelhi

Next TV

Related Stories
പേരിയ 35- കോറോം റോഡ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

Jan 27, 2026 09:54 AM

പേരിയ 35- കോറോം റോഡ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

പേരിയ 35- കോറോം റോഡ് ആക്ഷൻ കമ്മിറ്റി...

Read More >>
എലത്തൂരില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവം:  യുവതിയുടേത് കൊലപാതകമാണെന്ന് പോലീസ്

Jan 27, 2026 09:05 AM

എലത്തൂരില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവം: യുവതിയുടേത് കൊലപാതകമാണെന്ന് പോലീസ്

എലത്തൂരില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവം: യുവതിയുടേത് കൊലപാതകമാണെന്ന് പോലീസ്...

Read More >>
റിപ്പബ്ലിക് സദസും അക്ഷരക്കരോളും സംഘടിപ്പിച്ചു

Jan 27, 2026 08:48 AM

റിപ്പബ്ലിക് സദസും അക്ഷരക്കരോളും സംഘടിപ്പിച്ചു

റിപ്പബ്ലിക് സദസും അക്ഷരക്കരോളും...

Read More >>
അപേക്ഷ ക്ഷണിച്ചു

Jan 27, 2026 06:06 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അമ്പായത്തോട് ടാഗോർ ലൈബ്രറി അക്ഷര കരോൾ നടത്തി

Jan 26, 2026 09:31 PM

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അമ്പായത്തോട് ടാഗോർ ലൈബ്രറി അക്ഷര കരോൾ നടത്തി

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അമ്പായത്തോട് ടാഗോർ ലൈബ്രറി അക്ഷര കരോൾ...

Read More >>
ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറും, മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും

Jan 26, 2026 05:16 PM

ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറും, മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും

ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറും, മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ...

Read More >>
Top Stories

News Roundup