ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറും, മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും

ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറും, മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും
Jan 26, 2026 05:16 PM | By Remya Raveendran

വയനാട് :   ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറുമെന്ന് മന്ത്രി ഒ.ആർ.കേളു അറിയിച്ചു. ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കും.ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആണ് ആദ്യ പരിഗണന. കൽപ്പറ്റയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നറുക്കെടുപ്പ് വിശദാംശങ്ങൾ ചർച്ച ചെയ്തു. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ടൗൺഷിപ്പ് ഉദ്ഘാടന തിയതി അടക്കം തീരുമാനിക്കും എന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി ഒ.ആർ.കേളുവും ടി.സിദ്ധിഖ് എംഎൽഎയും ഉൾപ്പെടുന്ന സംഘം ടൗൺഷിപ്പ് സന്ദർശിച്ചു.അതേസമയം വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്ക് നൽകിവരുന്ന ധനസഹായം തുടരും. സ്വന്തം വീടുകളിലേക്ക് മടങ്ങുംവരെ വയനാട് മുണ്ടക്കൈ ദുരന്തത്തിന് ഇരയായവർക്ക് ജീവനോപാധി നൽകിവരുന്നത് നീട്ടാൻ സർക്കാർ ഉത്തരവായി. കുടുംബത്തിലെ രണ്ട് പേർക്ക് ദിവസവും 300 രൂപവീതം മാസം 9000 രൂപയാണ് നൽകുന്നത്. ധനസഹായം ജൂൺ വരെയോ വീട് നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നത് വരെയോ തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.

ഡിസംബർവരെ 656 കുടുംബത്തിലെ 1185 ആളുകൾക്ക് 9000 രൂപ വീതം ജീവനോപാധി നൽകിയിരുന്നു. കിടപ്പുരോഗികളുള്ള കുടുംബത്തിലാണെങ്കിൽ മൂന്ന് പേർക്കാണ് സഹായം ലഭിക്കുക. ദുരന്തനിവാരണ നിയമപ്രകാരം മൂന്ന് മാസത്തേക്കാണ് ജീവനോപാധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ദുരന്തബാധിതരുടെ ആവശ്യപ്രകാരം ഡിസംബർ വരെ നീട്ടുകയായിരുന്നു.

Wayanadrebuild

Next TV

Related Stories
പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

Jan 26, 2026 03:54 PM

പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവം; ഒരാൾ...

Read More >>
‘പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും ഹൃദയം നിറഞ്ഞ നന്ദി’; മമ്മൂട്ടി

Jan 26, 2026 03:40 PM

‘പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും ഹൃദയം നിറഞ്ഞ നന്ദി’; മമ്മൂട്ടി

‘പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും ഹൃദയം നിറഞ്ഞ നന്ദി’;...

Read More >>
‘വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ, എസ്എൻഡിപിക്കുള്ള അംഗീകാരം’; വെള്ളാപ്പള്ളിയെ അഭിനന്ദിച്ച് വി ഡി സതീശൻ

Jan 26, 2026 03:08 PM

‘വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ, എസ്എൻഡിപിക്കുള്ള അംഗീകാരം’; വെള്ളാപ്പള്ളിയെ അഭിനന്ദിച്ച് വി ഡി സതീശൻ

‘വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ, എസ്എൻഡിപിക്കുള്ള അംഗീകാരം’; വെള്ളാപ്പള്ളിയെ അഭിനന്ദിച്ച് വി ഡി...

Read More >>
വിളപ്പിൽശാല ആശുപത്രിയിലെ ചികിത്സ നിഷേധം; മുഖ്യമന്ത്രിയ്ക്ക് പരാതി കൈമാറി ബിസ്‌മീറിന്റെ കുടുംബം

Jan 26, 2026 02:47 PM

വിളപ്പിൽശാല ആശുപത്രിയിലെ ചികിത്സ നിഷേധം; മുഖ്യമന്ത്രിയ്ക്ക് പരാതി കൈമാറി ബിസ്‌മീറിന്റെ കുടുംബം

വിളപ്പിൽശാല ആശുപത്രിയിലെ ചികിത്സ നിഷേധം; മുഖ്യമന്ത്രിയ്ക്ക് പരാതി കൈമാറി ബിസ്‌മീറിന്റെ...

Read More >>
കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

Jan 26, 2026 02:36 PM

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്...

Read More >>
അടക്കാത്തോട്ടിൽ  2 പേർക്ക്  തേനിച്ചയുടെ  കുത്തേറ്റ് ഗുരുതര പരിക്ക്

Jan 26, 2026 02:25 PM

അടക്കാത്തോട്ടിൽ 2 പേർക്ക് തേനിച്ചയുടെ കുത്തേറ്റ് ഗുരുതര പരിക്ക്

അടക്കാത്തോട്ടിൽ 2 പേർക്ക് തേനിച്ചയുടെ കുത്തേറ്റ് ഗുരുതര...

Read More >>
Top Stories

News Roundup