കോട്ടയം : പാമ്പാടി അങ്ങാടി വയലിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു. പാമ്പാടി വെള്ളൂർ സ്വദേശിനി ബിന്ദുവിനെയാണ് ഭർത്താവ്സുധാകരൻ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം വീടിനുള്ളിലാണ് കണ്ടെത്തിയത് . ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം നടന്നത്. സമീപവാസികൾ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാമ്പാടി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Murderatkottayam






































