പേരാവൂർ: എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ മുടക്കി കോൺക്രീറ്റ് ചെയ്ത് നിർമ്മിച്ച പേരാവൂർ പഞ്ചായത്തിലെ ആറാം വാർഡിലെ ഓരത്തേൽ റോഡിന്റെ ഉദ്ഘാടനം അഡ്വ:സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. യോഗത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഷീബ ഗോപിനാഥ് സ്വാഗതം പറഞ്ഞു. തോമസ് പാറക്കൽ, അഖിൽ മത്തായി, വർഗീസ് സി. വി, സണ്ണി കാരിമല, ജോണി ചിറമ്മൽ, ജോസഫ് കദളിക്കാട്ടിൽ, ഷിബു പുതുശ്ശേരി, ജോസഫ് ഓരത്തേൽ, രാജു പാറനാൽ എന്നിവർ പ്രസംഗിച്ചു
road inaugurated in peravoor







_(17).jpeg)






_(17).jpeg)























