കണ്ണൂർ : കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ തിങ്കളാഴ്ച്ച രാവിലെ നടന്ന റിപ്പബ്ളിക്ക് ദിനാചരണ പരിപാടിക്കിടെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തളർച്ച അനുഭവപ്പെട്ടു. രാവിലെ 9.30 ന് പൊലിസിൻ്റെയും വിവിധ വകുപ്പുകളുടെയും പരേഡ് സ്വീകരിച്ചതിനു ശേഷം റിപ്പബ്ളിക്ക് പ്രസംഗം നടത്തി കഴിഞ്ഞതിനു ശേഷമാണ് മന്ത്രിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ പോലിസും ആരോഗ്യ വകുപ്പ് അധികൃതരും ചേർന്ന് അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ചാല ബേബി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Kannur



_(17).jpeg)




_(17).jpeg)



























