പാനൂർ : ഓൾ കേരള ലൈസൻസ്ഡ് വയർമൻ സൂപ്പർവൈസേർസ് & കോൺട്രക്ടേർസ് അസോസിയേഷൻ (AKL WA)പാനൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ എലാങ്കോട് പൊയിൽ ഉത്തമൻ (അനിരുദ്ധൻ) വീട് സൗജന്യ വൈദ്യുതീകരണം നടത്തി വെളിച്ചം എത്തിച്ചു.കണ്ണൂർ ജില്ലയിലെ സൗജന്യ വൈദ്യുതീകരണത്തിൽപ്പെട്ട 117 മത്തെ വീടിൻ്റെ സ്വിച്ചോൺ കർമ്മം സംഘടനയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി ജഗദീഷ് കെ.ടി യുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എം സുനിൽകുമാർ നിർവ്വഹിച്ചു.ചടങ്ങിൽ സംസ്ഥാന റസ്ക്യൂ ടീം കേപ്റ്റൻ രമിത്ത്, ഷാബു . കെ സത്യൻ തുടങ്ങിയവർ സംസാരിച്ചു.
Freeelectricity






































