പുറത്താക്കലിന് പിന്നാലെ ആഹ്ളാദ പ്രകടനം; വി കുഞ്ഞികൃഷ്ണന്‍റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ച് പ്രവർത്തകർ

പുറത്താക്കലിന് പിന്നാലെ ആഹ്ളാദ പ്രകടനം; വി കുഞ്ഞികൃഷ്ണന്‍റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ച് പ്രവർത്തകർ
Jan 26, 2026 02:15 PM | By Remya Raveendran

കണ്ണൂര്‍: പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വി കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നില്‍ പ്രകടനം നടത്തി സിപിഐഎം പ്രവർത്തകർ. നടപടിക്ക് പിന്നാലെയാണ് കുഞ്ഞികൃഷ്ണനെതിരെ പ്രദേശത്തെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധം നടത്തുകയും ആഹ്‌ളാദ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരിക്കുന്നത്. വീടിന് മുന്നില്‍വച്ച് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിക്കുകയും ചെയ്തു. ഈ സമയത്ത് കുഞ്ഞികൃഷ്ണന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു വി കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെടുത്ത തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. കുഞ്ഞികൃഷ്ണന്‍ കടുത്ത അച്ചടക്കലംഘനം നടത്തിയെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തിയെന്നും നേതാക്കള്‍ പ്രതികരിച്ചിരുന്നു.ഇന്നലെ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍ന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടന്ന തുറന്നുപറച്ചില്‍ പാര്‍ട്ടിയെ അപമാനിക്കാന്‍ ആസൂത്രിതമായി ചെയ്തതാണെന്നും നേതാക്കള്‍ ആരോപിച്ചു. കുഞ്ഞികൃഷ്ണനെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കണ്ണൂരില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നുവെന്നുമായിരുന്നു ആരോപണം. പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചിരുന്നു.

Vkunjikrishnan

Next TV

Related Stories
പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

Jan 26, 2026 03:54 PM

പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവം; ഒരാൾ...

Read More >>
‘പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും ഹൃദയം നിറഞ്ഞ നന്ദി’; മമ്മൂട്ടി

Jan 26, 2026 03:40 PM

‘പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും ഹൃദയം നിറഞ്ഞ നന്ദി’; മമ്മൂട്ടി

‘പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും ഹൃദയം നിറഞ്ഞ നന്ദി’;...

Read More >>
‘വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ, എസ്എൻഡിപിക്കുള്ള അംഗീകാരം’; വെള്ളാപ്പള്ളിയെ അഭിനന്ദിച്ച് വി ഡി സതീശൻ

Jan 26, 2026 03:08 PM

‘വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ, എസ്എൻഡിപിക്കുള്ള അംഗീകാരം’; വെള്ളാപ്പള്ളിയെ അഭിനന്ദിച്ച് വി ഡി സതീശൻ

‘വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ, എസ്എൻഡിപിക്കുള്ള അംഗീകാരം’; വെള്ളാപ്പള്ളിയെ അഭിനന്ദിച്ച് വി ഡി...

Read More >>
വിളപ്പിൽശാല ആശുപത്രിയിലെ ചികിത്സ നിഷേധം; മുഖ്യമന്ത്രിയ്ക്ക് പരാതി കൈമാറി ബിസ്‌മീറിന്റെ കുടുംബം

Jan 26, 2026 02:47 PM

വിളപ്പിൽശാല ആശുപത്രിയിലെ ചികിത്സ നിഷേധം; മുഖ്യമന്ത്രിയ്ക്ക് പരാതി കൈമാറി ബിസ്‌മീറിന്റെ കുടുംബം

വിളപ്പിൽശാല ആശുപത്രിയിലെ ചികിത്സ നിഷേധം; മുഖ്യമന്ത്രിയ്ക്ക് പരാതി കൈമാറി ബിസ്‌മീറിന്റെ...

Read More >>
കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

Jan 26, 2026 02:36 PM

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്...

Read More >>
അടക്കാത്തോട്ടിൽ  2 പേർക്ക്  തേനിച്ചയുടെ  കുത്തേറ്റ് ഗുരുതര പരിക്ക്

Jan 26, 2026 02:25 PM

അടക്കാത്തോട്ടിൽ 2 പേർക്ക് തേനിച്ചയുടെ കുത്തേറ്റ് ഗുരുതര പരിക്ക്

അടക്കാത്തോട്ടിൽ 2 പേർക്ക് തേനിച്ചയുടെ കുത്തേറ്റ് ഗുരുതര...

Read More >>
Top Stories

News Roundup