കേളകം: അടക്കാത്തോട് ശാന്തിഗിരി റോഡിൽ മേമല അംഗനവാടിക്ക് സമീപത്ത് വച്ച് സ്കൂട്ടർ യാത്രക്കാരെ തേനീച്ച കൂട്ടം അക്രമിച്ചു. ശാന്തിഗിരി രാമച്ചി സ്വദേശികളായ തച്ചനാലിയിൽ ജിഷയും, മകനും സ്കൂട്ടറിൽ പോകുമ്പോഴാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് ജിഷയെ ഐ സി യു വിലേക്ക് മാറ്റി. അംഗനവാടി കുട്ടികൾക്കും, വഴിയാത്രക്കാർക്കും അപകടകരമായി കൂടുകൂട്ടിയ തേനീച്ചയെ തുരുത്താനുള്ള നടപടി അധിക്യതരുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Adakkathode






































