കണിച്ചാർ: കണിച്ചാർ കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് സദസ്സും അക്ഷര കരോളും സംഘടിപ്പിച്ചു.
ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നിർദേശാനുസരണം റിപ്പബ്ലിക് ദിന പരിപാടിയായി ഗ്രന്ഥശാലകൾ തോറും റിപ്പബ്ലിക് സദസ്സ്, അക്ഷര കരോൾ, പ്രഭാഷണം, സാഹിത്യ ക്വിസ്, ചിത്രരചന തുടങ്ങിയ പരിപാടികൾ 2026 ജനുവരി 26 റിപ്പബ്ലിക് ദിനം മുതൽ ഫെബ്രുവരി 20 വരെ തീയതികളിൽ നടത്തുന്നതിൻ്റെ ഭാഗമായി കണിച്ചാർ കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് സദസ്സും അക്ഷര കരോളും ഗൃഹ സന്ദർശനത്തിലൂടെ സംഘടിപ്പിച്ചു.
പ്ലേ കാർഡുകൾ ഏന്തിയ അക്ഷര കരോൾ സംഘം അക്ഷര കരോൾ ഗാനങ്ങളും ഗീതങ്ങളും കുടുംബാംഗങ്ങൾ ചേർന്ന് ആലപിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എം വി മുരളീധരൻ, പ്രസിഡണ്ട് ജിൽസ് എൻ, കാപ്പാട് സാംസ്കാരിക വേദി പ്രസിഡൻറ് എം വി രാജീവൻ, വർഗീസ് സി ഡി, സെബാസ്റ്റ്യൻ കുന്നുംപുറം, ഷൈജു വ്യത്യാട്ട്, ഷീജ ദേവദാസ്, സുമ രാജു,സജീവൻ എം പി, രാജു ഇ കെ തുടങ്ങിയവർ നേതൃത്വം നൽകി.
Kanichar



.png)


.jpeg)


.png)



.jpeg)

























