നടുവനാട് : ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ 75 വർഷം പിന്നിടുമ്പോൾ വിജ്ഞാന വികസനം തുടരട്ടെ.സോദരത്വം പുലരട്ടെ".. എന്ന ആഹ്വാനവുമായി റിപ്പബ്ലിക്ക് സദസ്സ് നടത്തി. നടുവനാട് സമദർശിനി ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച അക്ഷര കരോൾ പരിപാടിയുടെ ഉദ്ഘാടനം ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ വി വിനോദ് കുമാർ നിർവഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസി. എം ബിജു മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാലാ പ്രസി. ബെൻഹർ കോട്ടത്തു വളപ്പിൽ സ്വാഗതവും സംഘാടകസമിതി ചെയർമാൻ പി.പി മനോജ് അധ്യക്ഷതയും വഹിച്ചു. വാർഡ് കൗൺസിലർ എം വി ശ്രീന, കെ.പ്രേമനിവാസൻ, കെ വിജയലക്ഷ്മി ടീച്ചർ, എ ബിന്ദു എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കലാകാരന്മാരെ ഉൾപ്പെടുത്തി ചിത്ര മതിൽ സംഘടിപ്പിച്ചു. എം.കെ. ഉദയ രാജ്, കെ രാജീവൻ, എം. റിയ രാജീവ് എന്നിവർ നേതൃത്വം നൽകി. നിരവധി ബാലവേദി കുട്ടികൾ ചിത്രം വരച്ചു.
Naduvanad



_(30).jpeg)





_(30).jpeg)







.png)





















