റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി

റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി
Jan 27, 2026 12:26 PM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്ത് കെ-സ്റ്റോറുകളായി മാറിയ റേഷൻ കടകൾ വഴി ഇനി ബാങ്കിങ് ഇടപാടുകളും നടത്താം. കെ-സ്റ്റോറുകൾ വഴി പണമിടപാട് നടത്താനുള്ള സൗകര്യമൊരുക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി. ഇതിൻ്റെ ഭാഗമായി എസ്.ബി.ഐ ഉൾപ്പെടെ 19 പ്രമുഖ ബാങ്കുകളുമായി സർക്കാർ ധാരണാപത്രം ഒപ്പിട്ടു. സാധാരണക്കാർക്ക് വീടിനടുത്ത് തന്നെ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രാഥമിക ഘട്ടത്തിൽ 10,000 രൂപ വരെയുള്ള പണമിടപാടുകളാണ് കെ-സ്‌റ്റോറുകൾ വഴി അനുവദിക്കുക. ആധാർ അധിഷ്ഠിത പേയ്മെന്റ് സിസ്റ്റം (എ.ഇ.പി.എസ്) വഴിയാണ് ഈ സേവനം ലഭ്യമാവുക. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് പണം മാറ്റാനും ഇതിലൂടെ സാധിക്കും. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നതിനാൽ സുരക്ഷിതമായ ഇടപാടുകൾ ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സംസ്ഥാനത്ത് 2,200ലധികം റേഷൻ കടകൾ കെ-‌സ്റ്റോറുകളായി മാറിക്കഴിഞ്ഞു. നിലവിൽ പാസ്പോർട്ട് അപേക്ഷകൾ, ആധാർ സേവനങ്ങൾ, ബിൽ അടവ് തുടങ്ങിയ സേവനങ്ങൾ കെ-സ്റ്റോർ വഴി ലഭ്യമാണ്.

Rationshop

Next TV

Related Stories
കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവത്തിന് ഇന്ന് കൊടിയേറും

Jan 27, 2026 02:30 PM

കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവത്തിന് ഇന്ന് കൊടിയേറും

കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവത്തിന് ഇന്ന്...

Read More >>
കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ തലശേരി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരവും സ്വീകരണവും സംഘടിപ്പിച്ചു

Jan 27, 2026 02:23 PM

കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ തലശേരി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരവും സ്വീകരണവും സംഘടിപ്പിച്ചു

കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ തലശേരി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരവും സ്വീകരണവും ...

Read More >>
‘പിണറായി വിജയൻ ഇനി മൂന്നേ മൂന്ന് മാസമേ ആ കസേരയിൽ കഴിയൂ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് സ്വർണം കട്ടവരെ ആദ്യം അകത്തിടും’; കെ മുരളീധരൻ

Jan 27, 2026 02:14 PM

‘പിണറായി വിജയൻ ഇനി മൂന്നേ മൂന്ന് മാസമേ ആ കസേരയിൽ കഴിയൂ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് സ്വർണം കട്ടവരെ ആദ്യം അകത്തിടും’; കെ മുരളീധരൻ

‘പിണറായി വിജയൻ ഇനി മൂന്നേ മൂന്ന് മാസമേ ആ കസേരയിൽ കഴിയൂ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് സ്വർണം കട്ടവരെ ആദ്യം അകത്തിടും’; കെ...

Read More >>
‘ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ തത്വമാണ്’; തടവുകാരുടെ വേതനം ഉയർത്തിയതിൽ മുഖ്യമന്ത്രി

Jan 27, 2026 02:00 PM

‘ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ തത്വമാണ്’; തടവുകാരുടെ വേതനം ഉയർത്തിയതിൽ മുഖ്യമന്ത്രി

‘ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ തത്വമാണ്’; തടവുകാരുടെ വേതനം ഉയർത്തിയതിൽ...

Read More >>
മണത്തണ ജിഎച്ച്എസ്എസ് വാർഷികാഘോഷം നാളെ

Jan 27, 2026 01:21 PM

മണത്തണ ജിഎച്ച്എസ്എസ് വാർഷികാഘോഷം നാളെ

മണത്തണ ജിഎച്ച്എസ്എസ് വാർഷികാഘോഷം...

Read More >>
ട്രാഫിക് ബോധവൽക്കരണ ക്ലാസ് : ഇരുപത്തിയെട്ടാം  തീയതി കേളകത്ത്  നടക്കും

Jan 27, 2026 12:57 PM

ട്രാഫിക് ബോധവൽക്കരണ ക്ലാസ് : ഇരുപത്തിയെട്ടാം തീയതി കേളകത്ത് നടക്കും

ട്രാഫിക് ബോധവൽക്കരണ ക്ലാസ് : ഇരുപത്തിയെട്ടാം തീയതി കേളകത്ത് നടക്കും...

Read More >>
Top Stories

News Roundup