കണ്ണൂർ : ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റ്, ജ്യോതി ഡ്രൈവിംഗ് സ്കൂൾ കേളകം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ 2026 ജനുവരി 28-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ വച്ച് റോഡ് സുരക്ഷാ മാസാചരണത്തോട് അനുബന്ധിച്ച് റോഡ് നിയമങ്ങൾ യഥാവിധി മനസിലാക്കുന്നതിന് ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തപ്പെടുകയാണ്. ഈ പരിപാടിയിലേക്ക് ഡ്രൈവിംഗ് ലൈസൻസ് എടുത്തട്ടുള്ളവർ, ഓട്ടോ ഡ്രൈവർമാർ, ടാക്‌സി ഡ്രൈവർമാർ, ബസ് ലോറി ഡ്രൈവർമാർ, റോഡ് ഉപയോക്താക്കൾ, പൊതുജനങ്ങൾ എന്നിവർക്കും പങ്കെടുക്കാം.
പത്രസമ്മേളനത്തിൽ യൂനിറ്റ് പ്രസിഡണ്ട് രവീന്ദ്രൻ നായർ, വൈസ് പ്രസിഡണ്ട് ഷാജി പാമ്പാടിയിൽ, ജനറൽ സിക്രട്ടറി എം.സി.സിബിച്ചൻ, ബിനോയ് ജ്യോതി ഡ്രൈവിംഗ് സ്കൂൾ എന്നിവർ പങ്കെടുത്തു.
Kelakam







































