പേരാവൂർ: കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവം ഇന്ന് മുതൽ ഫിബ്രവരി ഒന്ന് വരെ വിവിധ പരിപാടികളോടെ നടക്കും. ഇന്ന് വൈകിട്ട് നാലിന് കലവറ നിറക്കൽ ഘോഷയാത്ര, രാത്രി ഏഴിനും എട്ടിനുമിടയിൽ കൊടിയേറ്റ്. എട്ടിന് കൂടിയാട്ടം, 9.30ന് കണിച്ചാർ സാംസ്‌കാരിക വേദിയുടെ നാടകം.ബുധനാഴ്ച രാത്രി 7.30ന് ഗസൽ സന്ധ്യ, ഒൻപതിന് നൃത്താർച്ചന. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് വിളക്ക് പൂജ, 7.30ന് വനിതാ യുവജന സംഗമത്തിൽ യുവ എഴുത്തുകാരിഅമൃതകേളകത്തിന്റെപ്രഭാഷണം , 9.30ന് നാട്ടരങ്ങ്. വെള്ളിയാഴ്ച രാത്രി എട്ടിന് സാംസ്‌കാരിക സമ്മേളനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യാതിഥിയാവും, തുടർന്ന് പിന്നണി ഗായകൻ നിതീഷ് കാലിക്കറ്റിന്റെ മെഗാ മ്യൂസിക്ക് നൈറ്റ്.ശനിയാഴ്ച വൈകിട്ട് അഞ്ചിന് കാഴ്ച ശീവേലി, 8.30ന് വിളക്കിനെഴുന്നള്ളിപ്പ്, ഒൻപതിന് കാവടി താലപ്പൊലി ഘോഷയാത്ര, 12 മുതൽ കാവടി അഭിഷേകം. ഞായറാഴ്ച രാവിലെ 10ന് വിശേഷാൽ സർപ്പ പൂജ, 6.45ന് ആറാട്ട് ബലി, 7.15ന് കാളികയം ആറാട്ടുകടവിൽ തിരു ആറാട്ട്.ദിവസവും രാവിലെ അഭിഷേകം, മലർ നിവേദ്യം,. ഉഷ:പൂജ, നിർമ്മാല്യ ദർശനം, ഗണപതി ഹോമം, പന്തീരടി പൂജ, ശ്രീബലി, പഞ്ചഗവ്യനവക പൂജ, പഞ്ചഗവ്യനവകാഭിഷേകം, ശ്രീഭൂതബലി ,വിശേഷാൽ ദീപാരാധന എന്നിവയുണ്ടാവും.പത്രസമ്മേളനത്തിൽ ആഘോഷക്കമ്മിറ്റി ചെയർമാൻ എം.എ.രാമകൃഷ്ണൻ, കൺവീനർ പി.ടി.സജീവൻ, ജിതീഷ്.പി.രാജ്, പി.എൻ.രതീഷ്, പി.ടി.ഷിനു എന്നിവർ സംബന്ധിച്ചു.
Kanicharthaipooyamaholsavam







































