പേരാവൂർ: മണത്തണ ജിഎച്ച്എസ്എസ് 106ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ബുധനാഴ്ച നടക്കും. ഉച്ചക്ക് ഒരു മണിക്ക് പ്രീ പ്രൈമറി വാർഷികം. വൈകിട്ട് നാലിന് സ്‌കൂൾ വാർഷികം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിക്കും. യുവ എഴുത്തുകാരി അമൃത കേളകം മുഖ്യാതിഥിയാവും.
കലാമേള വിജയികളെ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അനുമോദിക്കും. വിരമിക്കന്ന അധ്യാപിക വി.പി.സഫിയ, ലാബ് അസിസ്റ്റന്റ് വി.വി.ജോസഫ് എന്നിവരെ ആദരിക്കും. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികളെയും ആദരിക്കും.
എൻഡോവ്‌മെന്റ് വിതരണം, കലാപരിപാടികൾ എന്നിവയുമുണ്ടാവും പത്രസമ്മേളനത്തിൽ പ്രഥമധ്യാപകൻ കെ.വി.സജി, പിടിഎ പ്രസിഡന്റ് കെ.സന്തോഷ്, പ്രോഗ്രാം കൺവീനർ കെ.കെ.ജയദേവൻ, സ്റ്റാഫ് സെക്രട്ടറി പി.സി.ജോമോൻ, പി.വി.വിനോദൻ എന്നിവർ സംസാരിച്ചു.
Manathana







































