തലശേരി : കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ തലശേരി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരവും സ്വീകരണവും ഹോട്ടൽ ജീവനാ കാർക്കുള്ള ഹെൽത്ത് കാർഡ് വിതരണവുംസംഘടിപ്പിച്ചു. ഹോട്ടൽ നവരത്ന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.എച്ച് ആർ എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽഉൽഘാടനം ചെയ്തു.തലശേരി യൂനിറ്റ് വർക്കിങ്ങ് .വൈസ് പ്രസിസന്റ് കെ.പി. ഷാജി അധ്യക്ഷനായി. തലശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ , വൈസ് ചെയർ പേഴ്സൺ വി.സതി എന്നിവരെയും നഗരസഭ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സി.ഒ . ടി. ഷെബീർ, ഹെന്റിറി ആന്റണി , കെ. അഷറഫ് ,എം.വി സ്മിത , ഭാരതി , കെ.എച്ച് ആർ എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, കെ.എച്ച്.ആർ എ. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.അച്ചുതൻ , ജില്ലാ സെക്രട്ടറി നാസർ മാടോൾ,ജില്ല പ്രസിഡന്റ് കെ.എൻ ഭൂപേഷ്,ഓഫീസ് സെക്രട്ടറി കെ.കെ. ദിനേശൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.കെ.എച്ച്. ആർ .എ . കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.എൻ ഭൂപേഷ് മുഖ്യപ്രഭാഷണം നടത്തി. വ്യാപാര വ്യവസായ സമിതി സെക്രട്ടറി സി.പി എം നൗഫൽ,വി.രാജേഷ്, കെ.ജയചന്ദ്രൻ കെ.അശോകൻ , ഹരീഷ് എന്നിവർ സംസാരിച്ചു 550 ഓളം വരുന്ന ഹോട്ടൽ ജീവനകാർക്കുള്ള ഹെൽത്ത് കാർഡ് വിതരണവും ചടങ്ങിൽ നടന്നു.
Hotelandrestorent







































