കേളകം: ഗ്രാമപഞ്ചായത്തിലെ ആദ്യ ജൈവ കർഷകനായി സർട്ടിഫിക്കേഷന്‍ ഏജൻസിയായ indocert ന്റെ ബഹുമതി ലഭിച്ചിരിക്കുകയാണ് പതിനൊന്നാം വാർഡിലെ ജൈവ കർഷകനായ സുദീപ് എം എസ് മൈലം പ്ലാക്കൽ.
നാല് ഏക്കറോളം വരുന്ന കൃഷിയിടത്തിൽ കുരുമുളക് കശുമാവ് മുതലായവയ്ക്കാണ് ജൈവ അംഗീകാരം ലഭിച്ചിരിക്കുന്നത് കൃഷിഭവൻ റെ നേതൃത്വത്തിലുള്ള NPOP പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇദ്ദേഹത്തിന് സൗജന്യ ജൈവ സർട്ടിഫിക്കേഷന്‍ ലഭ്യമാക്കിയിരിക്കുന്നത്.
ഇത് പ്രകാരം ഇദ്ദേഹത്തിന്റെ ഉൽപന്നങ്ങൾക്ക് മാർക്കറ്റ് വിലയേക്കാൾ അധിക വില ലഭിക്കുന്നതായിരിക്കും എക്സ്പോർട്ട് ചെയ്യാവുന്നതുമാണ് . കൃഷി ഓഫീസർ എം ജിഷ മോൾ നിന്നും വിൻഡോസ് ജൈവ സർട്ടിഫിക്കേഷന്‍ ഇദ്ദേഹം ഏറ്റുവാങ്ങി.
Kelakam







































