കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി വി.രാഹുലിന്റെ വീട്ടില്‍ റീത്ത് വെച്ചു. തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിന് സമീപത്തെ വീടിന് മുന്നില്‍ വരാന്തയിലാണ് ഇന്ന് രാവിലെ റീത്ത് കണ്ടെത്തിയത്.
ആര്‍.ഐ.പി രാഹുല്‍ എന്ന് റീത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്നലെ വൈകിട്ട് കണ്ണൂർ കാൽടെക്സിൽ യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ ഭാഗമായിട്ടാണ് റീത്ത് വെച്ചതെന്ന് പൊലിസ് സംശയിക്കുന്നു. തളിപ്പറമ്പ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
Kannur

_(17).jpeg)





_(17).jpeg)






























